പിതൃസ്മരണയില്‍ ഇന്ന് ‘കര്‍ക്കടക വാവ്’; ക്ഷേത്രങ്ങളിൽ വൻ തിരക്ക്..

ഇന്ന് ‘കർക്കടക വാവ്’. പിതൃസ്മരണയിൽ വിശ്വാസികൾ നടത്തുന്ന ബലിതർപ്പണ കർമ്മങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. പുലർച്ചെ മുതൽ എല്ലാ ക്ഷേത്രങ്ങളിലും സ്നാന ഘട്ടങ്ങളിലും ബലിയിടാനുള്ള ചടങ്ങുകൾ ആരംഭിച്ചു. എല്ലായിടത്തും വൻതിരക്കാണ് അനുഭവപ്പെടുന്നത്.
തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം, വര്‍ക്കല പാപനാശം ബീച്ച്, ആലുവ മണപ്പുറം, കോഴിക്കോട് ശ്രീകണ്‌ഠേശ്വരം ക്ഷേത്രം, വയനാട് തിരുനെല്ലി ക്ഷേത്രം തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍.
ഇന്ന് പുലർച്ചെ 2:30 മുതലാണ് ആലുവ മണപ്പുറത്ത് ബലിതർപ്പണം ആരംഭിച്ചത്. ചടങ്ങുകൾക്ക് പ്രധാന കാര്‍മികത്വം വഹിച്ചത് മേൽശാന്തി മുല്ലപ്പള്ളി ശങ്കരൻ നമ്പൂതിരിയാണ്. 62 ബലിത്തറകളും ഒരുക്കിയിട്ടുണ്ട്. ഒരേ സമയം നടപ്പന്തലിൽ 500 പേർക്ക് നിന്ന് തൊഴാൻ സാധിക്കുന്ന വിധമാണ് സൗകര്യങ്ങൾ.
ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസിയും അധിക സർവീസുകൾ ആരംഭിച്ചു. കൊച്ചി മെട്രോ 11:30 വരെ നീട്ടിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിക്കാണ് ബലിതർപ്പണ ചടങ്ങുകൾ അവസാനിക്കുക. കനത്ത സുരക്ഷയിൽ തന്നെയാണ് ഇത്തവണയും ചടങ്ങുകൾ നടക്കുന്നത്. പോലീസ്, ഫയർഫോഴ്സ്, നീന്തൽ വിദഗ്ധർ തുടങ്ങിയവരും സ്ഥലത്തുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here