ധർമ്മസ്ഥലയിൽ മരിച്ച മലയാളിയുടെ മരണം കൊലപാതകം? പരാതി നൽകിയതോടെ ഭീഷണി..

കർണ്ണാടകയിലെ ധർമ്മസ്ഥലയിൽ അരങ്ങേറിയത് ക്രൂരമായ ലൈംഗിക പീഡനങ്ങളും കൊലപാതകങ്ങളും ആണ്. ഇക്കാര്യങ്ങൾ വെളിപ്പെടുത്തി മുൻ ശുചീകരണ തൊഴിലാളി രംഗത്തെത്തിയതോടെയാണ് ധർമ്മസ്ഥല വീണ്ടും ചർച്ചയാകുന്നത്. ഇപ്പോഴിതാ മലയാളി ധർമ്മസ്ഥലയിൽ വാഹന അപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. ഇടുക്കി സ്വദേശിയായ കെ.ജെ.ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മകൻ അനീഷ് ആണ് പരാതി നൽകിയത്. പിതാവിന്റെ മരണം കൊലപാതകം ആണെന്നാണ് അനീഷ് പരാതിയിൽ ആരോപിക്കുന്നത്.
2018ലാണ് ജോയി വാഹന അപകടത്തിൽ മരണപ്പെടുന്നത്. ധർമ്മസ്ഥലയിൽ നടന്ന ദുരൂഹ മരണങ്ങൾക്ക് സമാനമായാണ് ജോയിയുടെ മരണം എന്നാണ് മകന്റെ ആരോപണം. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് ഇദ്ദേഹത്തെ വാഹനം ഇടിച്ച് കൊല്ലപ്പെടുത്തുന്നത്. ആരുടെയോ നിർദ്ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ധർമ്മസ്ഥലയിൽ എത്തി പരാതി നൽകിയെങ്കിലും ഭീഷണിയെ തുടർന്ന് തിരിച്ച് നാട്ടിൽ എത്തുകയായിരുന്നു എന്നാണ് അനീഷ് പറയുന്നത്.
1998 മുതൽ 2014 വരെ ക്രൂരമായ ബലാത്സംഗങ്ങളും കൊലപാതകങ്ങളും ആണ് ധർമ്മസ്ഥലയിൽ അരങ്ങേറിയത്. വിദ്യാർത്ഥിനികൾ അടക്കം നൂറോളം പേരെ, കൊലപ്പെടുത്തി ആരും അറിയാതെ കുഴിച്ചുമൂടി എന്നാണ് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ തന്നെ ധർമസ്ഥല പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തു . തെളിവുകൾ കോടതിയിൽ സമർപ്പിക്കുകയും പിന്നീട് കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. സംഭവം വെളിപ്പെടുത്തിയ ശുചീകരണ തൊഴിലാളിയുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here