യുവാവിനെ പീഡിപ്പിച്ചെന്ന കേസിൽ രഞ്ജിത്തിന് ആശ്വാസവിധി; നിർണായകമായത് താജ് ഹോട്ടലുമായി ബന്ധപ്പെട്ട തെളിവ്

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. ബംഗളൂരു വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലില്‍ വച്ച് രഞ്ജിത്ത് തന്നെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നായിരുന്നു കോഴിക്കോട്ടുകാരനായ യുവാവിന്റെ പരാതി. 2012ൽ ‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാർഥിയായിരുന്നു.

Also Read : കഞ്ചാവുമായി പിടിയിലായ സിനിമക്കാരുടെ സാമ്പിൾ പരിശോധന വേണ്ടെന്നുവച്ചു!! വൻ അട്ടിമറി; ഒത്തുകളിയെന്നും സംശയം

പിന്നീട് ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്താൻ ആവശ്യപ്പെടുകയും അവിടെവെച്ച് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ക്രൂരമായി പീഡിപ്പിച്ചു എന്നുമായിരുന്നു പരാതിയിൽ യുവാവ് ആരോപിച്ചത്. അന്നുതന്നെ ഇക്കാര്യം ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാൽ പ്രതികരിച്ചില്ലെന്നും കോഴിക്കോട് കസബ സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയിൽ പറയുന്നു.

Also Read : ‘മാപ്പ്’, അത് കമല്‍ഹാസന്‍ പറയില്ല; നടന് ഈഗോയെന്ന് ഹൈക്കോടതി; തഗ് ലൈഫ് സിനിമയുടെ റിലീസും മാറ്റി

2012ല്‍ നടന്നെന്ന് പറയുന്ന സംഭവത്തിൽ 12 വര്‍ഷത്തിന് ശേഷമാണ് യുവാവ് പരാതിയുമായി മുന്നോട്ട് വന്നത്. ഇത്രയും കാലതാമസം ഉണ്ടായത് എന്തു കൊണ്ടാണെന്ന് വാദിഭാഗത്തിന് കോടതിയെ ബോധിപ്പിക്കാൻ കഴിഞ്ഞില്ല. പീഡനം നടന്നെന്ന് പറയപ്പെടുന്ന സമയത്ത് ബംഗളൂരിൽ താജ് ഹോട്ടൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല എന്ന രഞ്ജിത്തിൻ്റെ വാദമാണ് നിർണായകമായത്.

രണ്ടുവർഷത്തിനു ശേഷമാണ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. അത് തന്നെ കേസ് സത്യസന്ധമല്ലെന്ന് തെളിയിക്കാനുള്ള കാരണമാണെന്ന് രഞ്ജിത്തിന്‍റെ അഭിഭാഷകന്‍ വാദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രഭുലിംഗ് നവദ്ഗി ആണ് രഞ്ജിത്തിന് വേണ്ടി ഹാജരായത്. ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് രഞ്ജിത്തിനെതിരെ നേരത്തെ ബംഗാളി നടി പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് പടിയിറങ്ങേണ്ടിവന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top