ഡികെ ശിവകുമാറിന് കുട്ടികൾ അയച്ചത് 500 ഓളം പോസ്റ്റ്കാര്‍ഡുകൾ; എല്ലാത്തിലും ഒരേയൊരു ആവശ്യം

മഹാദേവപുര നിയോജകമണ്ഡലത്തിലെ സ്‌കൂള്‍ വിദ്യാർത്ഥികൾ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് അയച്ച പോസ്റ്റ്കാര്‍ഡുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ഞങ്ങള്‍ക്ക് വേണ്ടത് ദൈനംദിന സാഹസികതയല്ല, മറിച്ച് അടിസ്ഥാന സൗകര്യങ്ങളാണ്’ കുട്ടികൾ ഉപമുഖ്യമന്ത്രിക്ക് അയച്ച പോസ്റ്റ്കാര്‍ഡിലെ വാക്കുകളാണിത്.

കര്‍ണാടകയിലെ ചിക്കബെല്ലന്ദൂരിലെ തകർന്ന റോഡുകൾ ശരിയാക്കണം എന്ന് ആവശ്യപ്പെട്ട് ഏകദേശം 500 ഓളം പോസ്റ്റ്കാര്‍ഡുകളാണ് കുട്ടികൾ തയ്യാറാക്കിയത്. റോഡിന്റെ ശോചനീയാവസ്ഥ വിവരിക്കുന്ന ചിത്രങ്ങളും പോസ്റ്റ്കാര്‍ഡിൽ ഉൾപ്പെടുത്തിയിരുന്നു.

‘അയ്യോ ഞങ്ങൾ വീണ്ടും തകർന്ന റോഡിലേക്ക്’ എന്ന ക്യാപ്ഷനോടുകൂടി കുഴിയിലേക്ക് വീഴുന്ന കാറിന്റെയും ബസ്സിന്റെയും ഫോട്ടോകളും പോസ്റ്റ്കാര്‍ഡുകളിൽ വരച്ചിരുന്നു. സുരക്ഷിതവും ഉപയോഗയോഗ്യവുമായ റോഡുകൾ തങ്ങൾക്ക് വേണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടാണ് വിദ്യാർഥികൾ 500 ഓളം പോസ്റ്റ്‌കാർഡുകൾ തയ്യാറാക്കി അയച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top