അമ്മയെ തല്ലിക്കൊന്ന് മകന്‍; പ്രേതബാധ ഒഴിപ്പിക്കാന്‍ മൂന്നര മണിക്കൂര്‍ ക്രൂരമര്‍ദനം; കൂട്ടിന് പൂജാരിയും ഭര്‍ത്താവും

കര്‍ണാടകയിലെ ശിവമോഗയില്‍ നിന്നാണ് ക്രൂരതയുടെ വാര്‍ത്തകള്‍ വരുന്നത്. പ്രേതബാധയുണ്ടെന്ന് ആരോപിച്ചാണ് 55 വയസുള്ള അമ്മയെ മകന്‍ തല്ലിക്കൊന്നത്. ഗീതമ്മ എന്ന സ്ത്രീയാണ് മരിച്ചത്. മകന്‍ സഞ്ജയും പൂജാരി ആശയും ഭര്‍ത്താവ് സന്തോഷും ചേര്‍ന്നാണ് മൂന്നര മണിക്കൂറോളം ഗീതമ്മയെ തല്ലിചതച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.

അമ്മക്ക് ബാധകയറി എന്ന് പറഞ്ഞാണ് സഞ്ജയ് പൂജ ചെയ്യാന്‍ ആശ എന്ന സ്ത്രീയെ സമീപിച്ചത്. പൂജ ചെയ്യാമെന്ന ഏറ്റ ആശയും ഭര്‍ത്താവ് സന്തോഷും ഗീതമ്മയുടെ വീട്ടിലെത്തി. പൂജ കര്‍മങ്ങളെന്ന പേരിലാണ് മര്‍ദനം തുടങ്ങിയത്. ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. നിലത്ത് വലിച്ചിഴക്കുകയും തലയിലടക്കം അടിക്കുകയുമാണ് ചെയ്തത്. വടി കൊണ്ടായിരുന്നു മര്‍ദനം.

രക്ഷപ്പെടാന്‍ ശ്രമിച്ച ഗീതമ്മയെ വലിച്ചിഴച്ച് കൊണ്ടുവന്ന് വീണ്ടും മര്‍ദിക്കുകയാണ് ചെയ്തത്. രാത്രി ഒമ്പരക്ക് തുടങ്ങിയ മര്‍ദനം പുലര്‍ച്ചെ ഒരുമണി വരെ തുടർന്നു. ഇതോടെ ഗീതമ്മ അവശയായിട്ടും മര്‍ദനം തുടര്‍ന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്. പ്രതികളായ മൂന്നുപേരേയും കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top