പ്രജ്വൽ രേവണ്ണയെ കുടുക്കിയ സാരിയും ബീജവും; കൂട്ട പീഡനങ്ങളിൽ ഒന്നിൽ കുടുങ്ങിയതിങ്ങനെ

2021ലാണ് എംപി ആയിരുന്ന പ്രജ്വൽ രേവണ്ണ ജോലിക്കാരിയെ പീഡിപ്പിച്ചത്. വീട്ടിലും ഫാം ഹൗസിലും വച്ചും രണ്ടുതവണയാണ് ജോലിക്കാരി പീഡനത്തിന് ഇരയായത്. സംഭവം കഴിഞ്ഞ് രണ്ട് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് പ്രജ്വലിന്റെ ബലാത്സംഗ ദൃശ്യങ്ങൾ പുറത്തുവന്നത്. 2024ൽ പ്രജ്വലിനും പിതാവിനും എതിരെ ജോലിക്കാരി പീഡനപരാതി കൊടുത്തു. ഇതിൽ അന്വേഷണം ഏറ്റെടുത്ത പ്രത്യേക സംഘമാണ് പ്രജ്വലിന്റെ കള്ളത്തരങ്ങൾ മറനീക്കി പുറത്തു കൊണ്ട് വന്നത്.
Also Read : മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കുടുംബം അപമാനത്തിന്റെ പടുകുഴിയില്‍; പ്രജ്വല്‍ രേവണ്ണ എന്ന മുടിയനായ പുത്രന്‍
ജോലിക്കാരിയുടെ മാത്രമല്ല പ്രജ്വൽ നടത്തിയ മറ്റ് പീഡന പരമ്പരകളുടെ ദൃശ്യങ്ങൾ പകർത്തി ആയിരക്കണക്കിന് പെൻ ഡ്രൈവുകളിലായി സൂക്ഷിക്കുകയും ചെയ്‌തിരുന്നു, ഈ ദൃശ്യങ്ങൾ ചോരുകയും ഇത് ആളുകളിൽ എത്തുകയും ചെയ്തു. വീഡിയോകൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് അതിൽ ഇരകളിലൊരാളായ 47 വയസ്സുള്ള വീട്ടു ജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏക പ്രധാനമന്ത്രിയായ ദേവഗൗഡയുടെ കൊച്ചുമകന്റെ ലൈംഗിക അതിക്രമങ്ങളും കേസുകളും ആറ് പതിറ്റാണ്ടില്‍ അധികമായി കര്‍ണാടക രാഷ്ട്രീയത്തിലെ കിരീടം വെക്കാത്ത രാജാക്കന്മാരായി വാണിരുന്ന ദേവഗൗഡ കുടുംബത്തിന് നാണക്കേടിന്റെ പടുകുഴയിൽ എത്തിച്ചു.
വീട്ടമ്മമാരും, ഉദ്യോഗസ്ഥകളും പൊതു പ്രവർത്തകരുമുൾപ്പടെ നൂറ് കണക്കിന് പേരാണ് പ്രജ്വലിൻ്റെ ചതിക്കുഴിയിൽ വീണത്. 300 ലധികം സ്ത്രീകളുടേതായ 2976 ലധികം ദൃശ്വങ്ങളാണ് നാടാകെ പരന്നത്. ദൃശ്യങ്ങളിൽ ഉൾപ്പട്ടവരെ മിക്കവരും തിരിച്ചറിഞ്ഞതോടെ അതിജീവിതമാർ കടുത്ത മാനസിക സംഘർത്തിലായി. ഇവർക്ക് നിയമ സഹായത്തിന് പുറമെ കൗൺസിലിംഗും നൽകാൻ പ്രത്യേക ഹെൽപ് ലൈൻ ഉൾപ്പടെ കർണാടക സര്ക്കാർ ആരംഭിച്ചിരുന്നു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ബി കെ സിംഗിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.
ജോലിക്കാരിയെ ബലാത്സംഗം ചെയ്‌ത പ്രജ്വൽ അവരുടെ സാരി വാങ്ങി ഒളിപ്പിച്ചു വക്കുകയായിരിക്കുന്നു. ജോലിക്കാരി പരാതി നൽകിയാൽ തെളിവുകൾ ലഭിക്കാതെ കേസ് തള്ളിപ്പോകുമെന്നായിരുന്നു പ്രജ്വൽ കരുതിയിരുന്നത്. ഫാം ഹൗസിലെ മച്ചിന് മുകളിൽ ആയിരുന്നു സാരി ഒളിപ്പിച്ചിരുന്നത്. തിരക്കുകൾക്കിടയിൽ സാരി നശിപ്പിക്കാനുള്ള കാര്യം മറന്നുപോവുകയും ചെയ്തു. അന്വേഷത്തിന്റെ ഭാഗമായി ജോലിക്കാരിയുമായി പോലീസ് ഫാം ഹൗസിൽ എത്തിയിരുന്നു. സംഭവം നടക്കുമ്പോൾ എന്ത് ഡ്രസ്സാണ് ധരിച്ചിരുന്നതെന്ന് ജോലിക്കാരിയോട് അന്വേഷണ സംഘം ചോദിച്ചു.
സാരിയായിരുന്നു ധരിച്ചിരുന്നതെന്നും അതിക്രമത്തിന് ശേഷം പ്രജ്വൽ അത് തിരികെ നൽകിയില്ല എന്ന് പറയുകയും ചെയ്തു. അതോടെ ഫാം ഹൗസ് മുഴുവൻ തിരച്ചിൽ നടത്തിയപ്പോൾ മച്ചിൻ മുകളിൽ നിന്നും പൊടിപിടിച്ചുകിടന്ന സാരി കണ്ടെടുത്തുകയായിരുന്നു. ഇത് തന്റേതാണെന്ന് ജോലിക്കാരി തിരിച്ചറിഞ്ഞതോടെ സാരി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
പരിശോധനയിൽ അതിൽ പുരുഷ ബീജത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഡിഎൻഎ പരിശോധനയിൽ അത് പ്രജ്വലിന്റേതാണെന്ന് ഉറപ്പിക്കുകയും ചെയ്തു.വിചാരണവേളയിൽ പ്രജ്വലിനെതിരെയുള്ള ഏറ്റവും പ്രധാന തെളിവായി മാറിയതും ഈ സുപ്രധാന തെളിവായിരുന്നു. നിലവിൽ പ്രജ്വൽ രേവണ്ണ ബംഗളൂരു വിലെ പരപ്പന അഗ്രഹാര ജയിലിൽ തടവ് ശിക്ഷ അനുഭവിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here