പ്രണയം നിരസിച്ചതിന് കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപാതകം; യുവതിയെ കൊന്നത് വർഷങ്ങളായുള്ള പ്രണയത്തിനൊടുവിൽ

ബംഗളൂരുവിൽ പ്രണയം നിരസിച്ചതിന് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. കർണാടകയിലെ ഹാസൻ ജില്ലയിലെ ചന്ദനഹള്ളിയിലാണ് സംഭവം. ബുധനാഴ്ചയാണ് 32 വയസ്സുള്ള ശ്വേത കൊല്ലപ്പെടുന്നത്. ശ്വേത സഞ്ചരിച്ചിരുന്ന കാർ തടാകത്തിലേക്ക് ഓടിച്ചിറക്കിയാണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ യുവതിയുടെ മുൻ സഹപ്രവർത്തകനായ രവിയെ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ടുപേരും കാറിൽ സഞ്ചരിക്കവേയാണ് ഇയാൾ മനഃപൂർവം കാർ തടാകത്തിലേക്ക് ഓടിച്ചിറക്കുന്നത്. സംഭവത്തിനുശേഷം ഇയാൾ രക്ഷപ്പെടുകയും ചെയ്തു. എന്നാൽ ശ്വേത മുങ്ങി മരിച്ചു. ശ്വേതയോടൊപ്പം മുൻപ് ജോലി ചെയ്തിരുന്ന ആളാണ് രവി. ഇയാൾ വിവാഹിതനായിട്ടും സീതയോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു. വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. ശ്വേതയ്ക്ക് വേണ്ടി സ്വന്തം ഭാര്യയെ ഉപേക്ഷിക്കാൻ പോലും രവി തയ്യാറായിരുന്നു.

വിവാഹബന്ധം വേർപെടുത്തി മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന ശ്വേതയ്ക്ക് ഇതിനൊട്ടും താല്പര്യമില്ലായിരുന്നു. സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഇയാൾ ശ്വേതയെ വിളിച്ചു വരുത്തിയാണ് കൊലപാതകം നടത്തിയത്. എന്നാൽ കാർ നിയന്ത്രണം വിട്ടു തടാകത്തിലേക്ക് വീണതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. താൻ നീന്തി രക്ഷപ്പെട്ടെന്നും, ശ്വേത മുങ്ങി മരിച്ചുവെന്നുമാണ് ഇയാൾ വ്യക്തമാക്കിയത്. ശ്വേതയുടെ കുടുംബമാണ് രവിക്കെതിരെ പൊലീസിൽ പരാതി നൽകിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top