പണം തിരികെ നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേർ അറസ്റ്റിൽ

കടം വാങ്ങിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്ത നാല് പേർ അറസ്റ്റിൽ. കർണാടകയിൽ ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 39 വയസ്സുള്ള യുവതിയാണ് പീഡനത്തിനിരയായത്. രാവിലെ ജോലിക്ക് പോകുന്നു എന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്നിറങ്ങിയത്. ഇതിനിടെ, കടം വാങ്ങിയ 5000 രൂപ തിരികെ നൽകാമെന്ന് പറഞ്ഞ് പരിചയക്കാരനായ ലക്ഷ്മൺ യുവതിയെ വിളിച്ചു.
പണം വാങ്ങുന്നതിനായി യുവതി ഇയാൾക്കൊപ്പം ബൈക്കിൽ കുസ്താഗിയിലേക്ക് പോവുകയായിരുന്നു. ഏകദേശം ആറ് മാസത്തെ പരിചയം ലക്ഷ്മണും യുവതിയുമായി ഉണ്ടായിരുന്നു. ലക്ഷ്മണിന്റെ താമസസ്ഥലത്ത് എത്തിയപ്പോൾ അവിടെ ഇയാളുടെ മൂന്ന് സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവിടെവെച്ച് ഇവർ യുവതിക്ക് ജ്യൂസിൽ മദ്യം കലർത്തി നൽകി. ഇവർ പലതവണയായി യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ആരോഗ്യനില വഷളായ യുവതിയെ പിന്നീട് കൊപ്പൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയിൽ യലബുർഗ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കൊപ്പൽ ഡി.എസ്.പി. സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here