കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ വിജയ് കോടതിയിലേക്ക്; ഗൂഢാലോചനയെന്ന് ആരോപണം

കഴിഞ്ഞ ദിവസം കരൂരിൽ ടിവികെ റാലിക്കിടെ നടന്ന അപകടം ഗൂഢാലോചനയെന്ന ആരോപണവുമായി നടൻ വിജയ് കോടതിയെ സമീപിച്ചു. അപകടത്തിൽ ഡിഎംകെയ്ക്ക് പങ്കുണ്ടെന്നാണ് ടിവികെ ആരോപിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയോ കേസ് കേന്ദ്ര ഏജൻസിയായ സിബിഐയ്ക്ക് കൈമാറുകയോ ചെയ്യണമെന്നാണ് ആവശ്യം.
അന്വേഷണം ആവശ്യപ്പെട്ട് പാർട്ടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ടിവികെയുടെ അഭിഭാഷകൻ അരിവഴകൻ പറഞ്ഞു. കരൂർ റാലിയിൽ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്ന സംസ്ഥാന സർക്കാരിന്റെ വാദവും അദ്ദേഹം തള്ളി. നാളെ ഹൈക്കോടതിയുടെ മധുര ബെഞ്ചിന് മുന്നിൽ വിഷയം ഉന്നയിക്കുമെന്നാണ് അഭിഭാഷകൻ പറഞ്ഞത്.
അപകടം ഗൂഢാലോചനയെന്ന് തെളിയുക്കുന്ന രേഖകൾ ലഭിച്ചിട്ടുണ്ട്. ചില പ്രദേശവാസികളും ഇത് സംബന്ധിച്ച വിവരങ്ങൾ നൽകി. സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. അതിനാലാണ് കോടതിയെ സമീപിച്ചത്. പലയിടങ്ങളിലും റാലികൾ നടത്തിയിട്ടുണ്ട്, അവിടെയൊന്നും സംഭവിക്കാത്ത ദുരന്തമാണ് കരൂരിൽ നടന്നത്. അത് സംശയം വർധിപ്പിക്കുന്നു. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചിട്ടില്ലന്നും പരിപാടിയിൽ കാലതാമസം വന്നത് ട്രാഫിക് ബ്ലോക്ക് കാരണമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാന സർക്കാർ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനാണ് ഉത്തരവിട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here