16കാരന്റെ പീഡനത്തിൽ നടന്നത് ലക്ഷങ്ങളുടെ ഇടപാട്; തുടക്കം ഡേറ്റിംഗ് ആപ്പിൾ നിന്ന്

കാസർകോട് 16കാരന്റെ പീഡനവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഇതിൽ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതാണ് വിവരം. ലോഡ്ജ് ഉടമകൾക്കും നടത്തിപ്പുകാർക്കും പീഡനത്തിലും സാമ്പത്തിക ഇടപാടുകളിലും പങ്കുള്ളതായാണ് പൊലീസ് പറയുന്നത്.
സ്വവർഗരതിക്കാർക്കായുള്ള ഡേറ്റിംഗ് ആപ്പ് വഴിയാണ് കുട്ടിയുമായി പ്രതികൾ പരിചയപ്പെടുന്നത്. പിന്നീട് ജില്ലയ്ക്ക് അകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ എത്തിച്ചാണ് കുട്ടിയെ ഇവർ പീഡിപ്പിച്ചത്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികൾ. ഇവരിൽ ഒരാൾ കുട്ടിയുടെ വീട്ടിലും എത്തിയിരുന്നതായാണ് അമ്മ പറഞ്ഞത്. അമ്മയെ കണ്ടയുടനെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ അമ്മ ചന്തേര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് കുട്ടിയെ ചൈൽഡ് ലൈനിൽ ഹാജരാക്കി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തുവന്നത്.
രണ്ടുവർഷത്തോളം നീണ്ട പീഡനമാണ് കുട്ടിക്ക് നേരിടേണ്ടി വന്നത്. നിലവിൽ 14 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എട്ടു കേസുകൾ കാസർകോട് ജില്ലയിൽ നിന്നും മാത്രമാണ്. പീഡനത്തിനുശേഷം കുട്ടിക്ക് പണം നൽകിയതായും വിവരമുണ്ട്. സംഭവം നടന്ന ലോഡ്ജുകളിൽ പൊലീസ് തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ 12 പേരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ഡേറ്റിംഗ് ആപ്പിനെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ആപ്പുകളിൽ ലോഗിൻ ചെയ്യാൻ വ്യക്തികളുടെ വിവരങ്ങളും തിരിച്ചറിയൽ കാർഡും നിർബന്ധമാക്കുന്ന കാര്യത്തെക്കുറിച്ച് പരിശോധിക്കുകയാണെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here