ഇനി ട്രെയിനുകൾ കൂട്ടിമുട്ടില്ല… കേന്ദ്രത്തിൻ്റെ ‘കവച്’ കേരളത്തിൽ

കേരളത്തിൽ ആദ്യമായി ‘കവച്’ സംവിധാനം വരുന്നു. എറണാകുളം സൗത്ത് മുതൽ ഷോർണൂർ ജംഗ്ഷൻ വരെയുള്ള റെയിൽ പാതയിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. 106.8 കിലോമീറ്ററാണ് ദൈര്‍ഘ്യം. ഈ പദ്ധതി നടപ്പാക്കാനുള്ള കരാര്‍ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനും, ആന്ധ്ര കേന്ദ്രമായുള്ള എസ് എസ് റെയിലും ചേർന്നുള്ള സംയുക്ത സംരംഭത്തിനാണ് ലഭിച്ചിരിക്കുന്നത്.

Also Read: ആധാർ നിർബന്ധമാക്കിയപ്പോൾ തത്കാൽ ടിക്കറ്റുകൾ സാധാരണക്കാർക്കും; തിരക്കുള്ള റൂട്ടുകളിലും പത്തു മിനിറ്റോളം ബുക്കിങ്ങിന് കിട്ടും

ട്രെയിനുകൾ കൂട്ടിമുട്ടാതിരിക്കാൻ ആണ് ഈ സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നത്. ഇന്ത്യൻ റെയിൽവേക്കു വേണ്ടി റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ (ആർഡിഎസ്ഒ)  വികസിപ്പിച്ച സംവിധാനമാണ് ‘കവച്ച്’. ജിപിഎസ് വാർത്താമിനിമയ സംവിധാനങ്ങൾ അടങ്ങിയതാണ് ഈ സുരക്ഷാ സംവിധാനം.

Also Read: ട്രെയിൻ ലേറ്റായോ? എസി വർക്കാവുന്നില്ലേ? ടിക്കറ്റ് കാശ് തിരികെ കിട്ടും; പുത്തൻ പരിഷ്കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ

ഒരേ പാതയിൽ വരുന്ന തീവണ്ടികൾ കൂട്ടിമുട്ടാനുള്ള സാധ്യത കണ്ടെത്തുകയും, സ്വമേധയാ തടയുകയും ചെയ്യുന്നതാണ് ഈ സംവിധാനം. ടെലികോം ടവറുകളും ഒപ്റ്റിക്കൽ ഫൈബർ കേബിളുകളും സെക്ഷനിൽ ഉടനീളം സ്ഥാപിക്കും. 105.80 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 18 മാസം കൊണ്ട് പൂർത്തിയാക്കാൻ ആണ് കരാർ. എറണാകുളം മുതല്‍ വള്ളത്തോള്‍ നഗര്‍ വരെ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്തതിന് പിന്നാലെയാണ് പുതിയ പദ്ധതി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top