ഹോസ്റ്റൽ മുറിയിൽ ഐടി ജീവനക്കാരിയെ പീഡിപ്പിച്ച പ്രതി കൊടും ക്രിമിനൽ; ഇരയായത് നിരവധി സ്ത്രീകൾ

തിരുവനന്തപുരം കഴക്കൂട്ടത്തെ ഹോസ്റ്റൽ മുറിയിലാണ് ഐടി ജീവനക്കാരിക്ക് ക്രൂര പീഡനമേൽക്കേണ്ടി വന്നത്. കൃത്യം നടത്തിയ പ്രതി ബെഞ്ചമിനെയാണ് കഴിഞ്ഞദിവസം പൊലീസ് പിടികൂടിയത്. ഇയാളുടെ ഞെട്ടിക്കുന്ന മൊഴിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

പ്രതിയുടെ ക്രൂരതയ്ക്ക് ഇരയായത് തമിഴ്നാട്ടിലെ നിരവധി സ്ത്രീകളാണ്. തെരുവിൽ കഴിയുന്നയുവതികളെയാണ് ഇയാൾ കൂടുതലും ബലാത്സംഗത്തിന് ഇരയാക്കുന്നത്. മറ്റൊരു സ്ത്രീയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ടാണ് ഇയാളെ കഴക്കൂട്ടത്ത് എത്തിച്ചത്. കേരളത്തിൽ ആദ്യമാണെന്നും ഹോസ്റ്റൽ മുറിയിൽ എത്തുന്നതിനുമുമ്പ് മൂന്ന് വീടുകളിൽ മോഷണം നടത്തി. കേരളം ഇഷ്ടപ്പെട്ടന്നും തിരിച്ചു വരാൻ ആഗ്രഹിച്ചിരുന്നുവെന്നും പ്രതി പറഞ്ഞിരുന്നു.

ഐടി ജീവനക്കാരിയെ പീഡിപ്പിച്ചത് മോഷണശ്രമത്തിനിടയിൽ എന്നാണ് പ്രതി മൊഴി നൽകിയത്. ട്രക്ക് ഡ്രൈവറായ ഇയാൾ സാധനങ്ങൾ ഇറക്കി തിരിച്ചു പോകുന്ന വഴിയാണ് ഹോസ്റ്റലിൽ കയറിയത്. ഹോസ്റ്റൽ തുറന്നു കിടക്കുന്നത് കണ്ടാണ് അകത്തു കയറിയത്. തുടർന്ന് യുവതിയുടെ കഴുത്തിൽ കത്തി വെച്ചാണ് പീഡനം നടത്തിയത്. കൃത്യത്തിന് ശേഷം ഇയാൾ അവിടെ നിന്നും രക്ഷപ്പെട്ട് ആറ്റിങ്ങലിലേക്ക് പോയി. അവിടുന്നാണ് മധുരയിലെത്തിയത് എന്നാണ് വിവരം.

സംഭവം നടന്ന അന്ന് തന്നെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഹോസ്റ്റലിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ പ്രതിയുടെ കൂടുതൽ വിവരങ്ങൾ ഒന്നും പൊലീസിന് ലഭിച്ചില്ല. തുടർന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ പി അനിൽകുമാറിന്റെ നേതൃത്വത്തിൽ, കഴക്കൂട്ടം, തുമ്പ, പേരൂർക്കട, സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാരും സിറ്റി ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top