ഇനി യാത്ര സൗജന്യം; ക‍്യാൻസർ രോഗികൾക്ക് കരുതലായി കെഎസ്ആർടിസി

ക‍്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സമ്പൂർണ സൗജന‍്യ യാത്ര അനുവദിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിൽ വച്ചായിരുന്നു മന്ത്രിയുടെ നിർണായക പ്രഖ‍്യാപനം.

സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള കെഎസ്ആർടിസി ബസുകളിലായിരിക്കും സൗജന‍്യ യാത്ര അനുവദിക്കുന്നതെന്ന് മന്ത്രി വ‍്യക്തമാക്കി. നിയമസഭയിലാണ് ഇക്കാര്യം മന്ത്രി പറഞ്ഞത്

ഇക്കാര‍്യത്തിൽ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് വ‍്യാഴാഴ്ചയോടെ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക‍്യാൻസർ ചികിത്സക്കായി ആശുപത്രികളിൽ എത്തുന്നവർക്കും യാത്ര സൗജന‍്യമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top