‘ഒരു കുടുംബത്തിലെ നാല് നായന്മാർ രാജി വച്ചെന്ന് കരുതി എൻഎസ്എസിന് ഒന്നുമില്ല’… ഗണേഷ് കുമാർ

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പിന്തുണച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. ഒരു കുടുംബത്തിലെ നാല് നായന്മാർ രാജിവെച്ചെന്ന് കരുതി എൻഎസ്എസിന് ഒന്നുമില്ല, സെക്രട്ടറിക്ക് പിന്നിൽ എപ്പോഴും പാറ പോലെ ഉറച്ചുനിൽക്കുമെന്ന് മന്ത്രി പറഞ്ഞു.
പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് ആയി ഗണേഷ് കുമാറിനെ തിരഞ്ഞെടുത്തിന് പിന്നാലെയാണ് സുകുമാരൻ നായരെ പിന്തുണച്ച് മന്ത്രി രംഗത്തെത്തിയത്. ഏറ്റവും കരുത്തുറ്റ നേതാവാണ് സുകുമാരൻ നായർ. വീണ്ടും തന്നെ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിന്നിൽ എപ്പോഴും നിലകൊള്ളുമെന്നും ഗണേഷ് കുമാർ പറഞ്ഞു
ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ സുകുമാരൻ നായരുടെ സർക്കാർ അനുകൂല പരാമർശം വളരെ ചർച്ചയായിരുന്നു. സർക്കാരിൽ വിശ്വാസം ഉണ്ടെന്നും ശബരിമല വിഷയത്തിൽ സർക്കാരിനെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനം എത്തിയത്. പ്രതിഷേധ ഫ്ലക്സുകളും പലയിടങ്ങളിലും ഉയർന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here