ബിജെപിയെ തടയും, അധികാരം പങ്കിടില്ല; യുഡിഎഫ് നിലപാട് വ്യക്തമാക്കി കെ സി വേണുഗോപാൽ

ബിജെപി അധികാരത്തിൽ വരുന്നത് തടയുക എന്നതാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രഖ്യാപിത ലക്ഷ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ ലോക്‌സഭാ സീറ്റും തിരുവനന്തപുരം കോർപ്പറേഷനും ബിജെപിക്ക് കിട്ടിയതിന് പ്രധാന കാരണം പിണറായി വിജയൻ സർക്കാരിന്റെ ബിജെപിയോടുള്ള മൃദുസമീപനമാണെന്നും അദ്ദേഹം ആരോപിച്ചു.

Also Read : ആരാകും കേരളത്തിലെ ആദ്യ ബിജെപി മേയര്‍; ഞെട്ടൽ മാറാതെ എൽഡിഎഫ്

പി എം ശ്രീ പദ്ധതി, തൊഴിൽ ചട്ടങ്ങൾ, ദേശീയപാത അഴിമതി തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടുകൾ സിപിഎം അണികളിൽ പോലും ബിജെപിയോട് അടുപ്പമുണ്ടാക്കി. തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം ശക്തികേന്ദ്രങ്ങളെല്ലാം തകർന്നടിഞ്ഞത് അതുകൊണ്ടാണ്. സിപിഎം പ്രവർത്തകർക്ക് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് മടിയില്ലാതായി.

സംസ്ഥാന സർക്കാരിന്റെത് കേന്ദ്രസർക്കാരിന്, പ്രത്യേകിച്ച് മോദി സർക്കാരിന് കീഴടങ്ങുന്ന സമീപനമാണ്. കേരള മുഖ്യമന്ത്രിയുടെ ഡൽഹി കൂടിക്കാഴ്ചകൾക്ക് മറ്റ് മാനങ്ങളുണ്ടെന്ന് സംശയിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് മറ്റ് മാനങ്ങളുണ്ടെന്ന് സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ലെന്നും വേണുഗോപാൽ പറഞ്ഞു. എവിടെയൊക്കെ ബിജെപിയെ തടയാൻ കഴിയുമോ, അവിടെയെല്ലാം യുഡിഎഫ് തടയും. എന്നാൽ, അതിനുവേണ്ടി ബിജെപിയുമായി അധികാരം പങ്കിടാൻ പോകില്ല. ബിജെപി കേരളത്തിൽ വലിയ അട്ടിമറി നടത്തി എന്നത് വ്യാജ പ്രചാരണമാണെന്നും, കേന്ദ്ര നേതാക്കൾ ഒരു മായാപ്രപഞ്ചം ഉണ്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top