കെസിക്ക് ജയ് വിളിച്ചുള്ള പ്രകടനം പോകുന്ന വഴിയില്‍ കാര്‍ നിര്‍ത്തി; ചില്ല് അടിച്ച് തകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പ്രകടനം പോകുന്ന വഴിയില്‍ കാര്‍ നിര്‍ത്തിയതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. ആലപ്പുഴ ചാരുംമൂടാണ് സംഭവമുണ്ടായത്. കെസി വേണുഗോപാലിന് അഭിവാദ്യം അര്‍പ്പിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ വൈകുന്നേരം പ്രകടനം നടത്തിയത്. ഇതിനിടയിലാണ് പത്തനാപുരം സ്വദേശികളായ കുടുംബം ഇതുവഴി വന്നത്.

പ്രകടനം കണ്ടതോടെ കുടുംബം കാര്‍ നിര്‍ത്തി. എന്നാലല്‍ കാര്‍ നിര്‍ത്തിയത് പ്രകടനം പോകുന്ന വഴിയിലാണ് എന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. മുന്നിലെ ഗ്ലാസ് അടിച്ച് തകര്‍ത്തു. കുടുംബത്തിന് നേരെ കയ്യേറ്റ ശ്രമവും ഉണ്ടായി. പിന്നാലെ തന്നെ കുടുംബം ചാരുംമൂട് പോലീസില്‍ പരാതി നല്‍കി. ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top