പൊതുസമ്മേളനം ആരംഭിക്കും മുന്നേ മടങ്ങി കെ ഇ ഇസ്മായിൽ; വിമത ശബ്ദങ്ങൾ അടിച്ചൊതുക്കി ബിനോയ് വിശ്വം

ആലപ്പുഴ വച്ച് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളന നഗരിയിൽ നിന്നും പൊതുസമ്മേളനം ആരംഭിക്കും മുമ്പ് മടങ്ങിപ്പോയി മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ ഇ ഇസ്മായിൽ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കെ ഇ ഇസ്മായിലിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ‘ഇസ്‌മയിലല്ല പാർട്ടിയുണ്ടാക്കിയത്. അദ്ദേഹത്തിന് അവസരങ്ങൾ ഏറെ നൽകിയിട്ടുണ്ട്. പാർട്ടിക്കെതിരേ തിരിഞ്ഞാൽ ഇസ്‌മയിലല്ല ആരായാലും സഹിക്കില്ലെന്നും അദ്ദേഹത്തിനു വരാം, ഗേറ്റ് അടച്ചിടില്ല. പക്ഷേ, അത് സമ്മേളനഹാളിനു പുറത്തെ മാഞ്ചുവട്ടിൽ വരെയേ പറ്റൂ. അതിനിപ്പുറത്തേക്കു കടക്കാനാകില്ല’ എന്നും ബിനോയ് പറഞ്ഞു. സമ്മേളനത്തിലെ പൊതുചർച്ചയ്ക്കു മറുപടി പറയുമ്പോഴാണ് ബിനോയ് ഇക്കാര്യം പറഞ്ഞിരുന്നത്.

Also Read : വിഭാഗീയത മനസിലുള്ളവർ സംസ്ഥാന സമ്മേളനത്തിന് വരരുത്; കളിമാറുമെന്ന് ബിനോയ് വിശ്വം

പാർട്ടിക്കകത്ത് തനിക്കെതിരെ ഉയർന്നുവന്ന വിമത ശബ്ദങ്ങൾ എല്ലാം പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം വെട്ടിനിരത്തുന്ന കാഴ്ചകളാണ് ആലപ്പുഴ സമ്മേളനത്തിൽ കണ്ടത്. സമ്മേളന നഗരിയിൽ എത്തിച്ചേർന്ന ഇസ്മായിലിനോടൊപ്പം ഫോട്ടോ എടുക്കുന്നതിന് വേണ്ടി പ്രവർത്തകർ ഒഴുകിയെത്തി. പക്ഷെ റെഡ് വോളണ്ടിയർ മാർച്ച് പകുതിപോലും സമ്മേളനഗരിയിൽ എത്തിച്ചേരുന്നതിന് മുമ്പ് കെ ഇ തിരികെ പോവുകയായിരുന്നു.

സമ്മേളന നഗരിയിലെ പ്രവേശന കവാടത്തിനു മുന്നിൽ നിലയിറപ്പിച്ച കെ ഇ ഇസ്മായിനെ പ്രവർത്തകർ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. ‘പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ആരും ക്ഷണിക്കേണ്ട ആവശ്യമില്ല എന്നും ഒരു കമ്മ്യൂണിസ്റ്റ്കാരൻ എന്ന വികാരം ഉള്ളത് കൊണ്ടാണ് എത്തിയത് എന്നും അദ്ദേഹം പറഞ്ഞു.’

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top