കീമില്‍ സര്‍ക്കാരിന് ഒരു തെറ്റും സംഭവിച്ചിട്ടില്ല; ഭാവി ആശങ്കയിലായ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ന്യായീകരണം നിരത്തി മന്ത്രി ബിന്ദു

കീം പരീക്ഷയില്‍ കൊണ്ടുവന്ന പുതിയ ഫോര്‍മുല ഹൈക്കോടതി റദ്ദാക്കിയതോടെ നിരവധി വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. സര്‍ക്കാരിന്റെ അനാവശ്യമായ തിടുക്കമാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്നും നടക്കുന്നത് വ്യാജ പ്രചരണമാണെന്നും ആവര്‍ത്തിച്ച് പറയുകയാണ് ഉന്നതവിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദു. സര്‍ക്കാര്‍ എടുത്ത തീരുമാനം നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. അടുത്ത വര്‍ഷം എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കുന്ന പ്രോസ്‌പെക്ട്‌സ് തയറാക്കുമെന്നും മന്ത്രി പറഞ്ഞു.
ഭൂരിപക്ഷ വിദ്യാര്‍ത്ഥിള്‍ക്ക് നീതിയുറപ്പാക്കാന്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ അടക്കം മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദേശം സര്‍ക്കാരിന് ഒഴിവാക്കാന്‍ കഴിയില്ല. എല്ലാവര്‍ക്കും നീതിയും തുല്യതയും ഉറപ്പാക്കുകയാണ് നിലപാട്. അതിനുള്ള ഫോര്‍മുലയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെങ്കില്‍ പിന്നെ കോടതിയാണോ ഉത്തരവാദി എന്ന ചോദ്യത്തിന് അത് ആലോചിച്ചാല്‍ മനസിലാകുമല്ലോ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
അടുത്ത വര്‍ഷം ഒരു കോടതിക്കും നിരസിക്കാന്‍ സാധിക്കാത്ത വിധത്തില്‍ വിഷയം കൈകാര്യം ചെയ്യുമെന്ന ഉറപ്പും മന്ത്രി നല്‍കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here