കീമില്‍ പിഴച്ചതിന് മാധ്യമങ്ങളോട് ചൂടായി മന്ത്രി ബിന്ദു; വലിയ കോടതി ആവേണ്ടെന്ന് വിമര്‍ശനം

കീമില്‍ ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയേറ്റതിന് മാധ്യമങ്ങളോട് ചൂടായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളാണ് മന്ത്രിയെ പ്രകോപിതയാക്കിയത്. ആവശ്യത്തിനു എല്ലാം പറഞ്ഞെന്ന് വ്യക്തമാക്കി പ്രതികരണം ആവസാനിപ്പിച്ച് പോകാനാണ് മന്ത്രി ശ്രമിച്ചത്. ഈ സമയത്താണ് കോടതി വിധിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യങ്ങള്‍ വന്നത്. ഇതോടെ വലിയ കോടതി ആവേണ്ട എന്ന് മന്ത്രി മറുപടി നല്‍കി.
എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടിലാണ് സര്‍ക്കാര്‍ കീം റാങ്ക് പട്ടികയില്‍ മാറ്റം കൊണ്ടുവന്നത്. കഴിഞ്ഞവര്‍ഷം കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് 35 മാര്‍ക്കിന്റെ കുറവുണ്ടായി. അത് അനീതിയായിരുന്നു. അതിനാലാണ് ശാസ്ത്രീയ രീതി അവലംബിച്ചതെന്നും ബിന്ദു പറഞ്ഞു.
നിങ്ങളോട് എല്ലാം വിശദീകരിക്കേണ്ട ബാധ്യതയില്ല. നിങ്ങള്‍ വലിയ സിഐഡികള്‍ ആണല്ലോ എന്ന വിമര്‍ശനവും മന്ത്രി മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉന്നയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here