കേരളത്തിനിത് അഭിമാന നേട്ടം; ശിശു മരണ നിരക്ക് അമേരിക്കയെക്കാള്‍ കുറവ്

ആരോഗ്യ മേഖലയിൽ അഭിമാന നേട്ടം കൈവരിച്ച് കേരളം. അമേരിക്കയെക്കാൾ കുറഞ്ഞ ശിശുമരണ നിരക്ക് രേഖപ്പെടുത്തി കൊണ്ടാണ് കേരളം ചരിത്ര നേട്ടം നേടിയത്. ഏറ്റവും പുതിയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടിലാണ് ചരിത്രത്തിൽ ആദ്യമായി വികസിത രാജ്യങ്ങളെക്കാൾ കുറവ് ശിശു മരണ നിരക്ക് കേരളത്തിൽ റിപ്പോർട്ട് ചെയ്തതായി പറയുന്നത്.

Also Read : ആരോഗ്യ മന്ത്രിയോട് ശമ്പള കുടിശിക ചോദിച്ചു; ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

ശിശുമരണ നിരക്കിൽ ദേശീയ ശരാശരിയെക്കാൾ വളരെ മുന്നിലാണ് കേരളം. ദേശീയതലത്തിൽ 25 ആണ് ശിശു മരണ നിരക്ക്. അതേസമയം കേരളത്തിലെ ശിശു മരണ നിരക്ക് കേവലം 5 മാത്രമാണ്. അമേരിക്കൻ ഐക്യനാടുകളിൽ ഇത് 5.6 ആണ്. അതിനും താഴെയാണ് ഇപ്പോൾ കേരളത്തിലെ ശിശുമരണ നിരക്ക്. കേരളം ആരോഗ്യ രംഗത്ത് നടത്തുന്ന മികച്ച പ്രവര്‍ത്തനത്തനങ്ങളുടെ നേട്ടമാണിതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

രാജ്യത്ത് ഗ്രാമീണ നഗര മേഖലകളില്‍ ശിശുമരണ നിരക്കിൽ വലിയ അന്തരമുണ്ട് . രാജ്യത്തെ ശരാശരി ഗ്രാമീണ മേഖലയില്‍ 28ഉം നഗര മേഖലയില്‍ 19ഉം ആണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു .എന്നാൽ കേരളത്തിൽ ഇരുമേഖലകളിലും മരണ നിരക്ക് കുറക്കാൻ കഴിഞ്ഞു. കേരളത്തിന്റെ നിരക്കിൽ ഗ്രാമ നഗര വ്യത്യാസമില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top