എയിംസ് വരും കേട്ടോ; ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് വരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കേരളത്തില്‍ എയിംസ് വരികയാണെങ്കില്‍ എവിടെ സ്ഥാപിക്കണം എന്നതിുല്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. എയിംസ് ആലപ്പുഴയില്‍ വരണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടതിനെ ചൊല്ലി ബിജെപിക്കുള്ളില്‍ പോലും വിമര്‍ശനങ്ങൾ ഉണ്ട്. ഇത് തണുപ്പിക്കാൻ മാത്രമായി ഒരുറപ്പാണ് കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെപി നഡ്ഡ നൽകിയിരിക്കുന്നത്.
കേരളത്തിനു കൃത്യസമയത്ത് എയിംസ് അനുവദിക്കും. എന്നാല്‍ അത് എപ്പോള്‍ എന്നതിന് വ്യക്തമായ ഉത്തരം അദ്ദേഹം നല്‍കിയതുമില്ല. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എയിംസ് വരുമെന്നാണ് അദ്ദേഹം ബിജെപി നേതാക്കളെ അറിയിച്ചത്. കൊല്ലത്ത് ബിജെപി സംസ്ഥാന സമിതി യോഗത്തിലായിരുന്നു ഈ പരാമർശം.
ഏറെക്കാലമായി കേരളം കാത്തിരിക്കുന്ന എയിംസ് യാഥാർത്ഥ്യമകാൻ വേണ്ടത് രാഷ്ട്രീയ തീരുമാനമാണെന്നും, അതെവിടെ വേണമെന്ന് തര്‍ക്കിച്ച് അവസരം നഷ്ടപ്പെടുത്തരുത് എന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here