ഭാര്യ ആഭിചാരത്തിന് കൂട്ടു നിന്നില്ല, മന്ത്രിച്ച ചരടും കെട്ടിയില്ല; തിളച്ച മീന്‍കറി മുഖത്ത് ഒഴിച്ച് ഭര്‍ത്താവിന്റെ പ്രതികാരം

മന്ത്രവാദത്തിനും അഭിചാരത്തിനും സഹകരിച്ചില്ലെന്ന് ആരോപിച്ച് ഭാര്യക്ക് നേരെ ഭര്‍ത്താവിന്റെ ക്രൂരത. കൊല്ലം ആയൂര്‍ വഞ്ചിപെട്ടിയില്‍ മന്ത്രവാദി തന്ന ചരടു കെട്ടാന്‍ തയാറാവാത്തതിന്റെ വൈരാഗ്യത്തില്‍ ഭാര്യയുടെ ദേഹത്ത് തിളച്ച മീന്‍കറി ഒഴിച്ചു. വഞ്ചിപെട്ടി സ്വദേശി റജില ഗഫൂറിന് നേരേയാണ് ആക്രമണമുണ്ടായത്. ഭര്‍ത്താവ് സജീറിനെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു.

ദമ്പതികള്‍ തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇത് പരിഹരിക്കാനാണ് അഞ്ചല്‍ ഏറത്തുള്ള മന്ത്രവാദിയുടെ അടുത്ത് പോയി സജീര്‍ ഭസ്മവും തകിടും ജപിച്ച് വാങ്ങിയത്. ഇത് ധരിച്ചാല്‍ എല്ലാത്തിനും പരിഹാരമാകും എന്നാണ് മന്ത്രവാദി ഉറപ്പ് നല്‍കിയത്. എന്നാല്‍ ഇതിലൊന്നും വിശ്വാസമില്ലെന്നു പറഞ്ഞ് റജില എതിര്‍ത്തു. തകിട് കെട്ടിയ ചരട് ധരിക്കാനും തയാറായില്ല.

ഇതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ അടുപ്പിലെ തിളച്ച മീന്‍ കറിയെടുത്ത് സജീര്‍ റജിലയുടെ ദേഹത്ത് ഒഴിക്കുക ആയിരുന്നു. കഴുത്തിലും ശരീരത്തിലും പൊള്ളലേറ്റ റജിലയുടെ നിലവിളി കേട്ട് നാട്ടുകാരും ബന്ധുക്കളുമെത്തി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ തന്നെ സജീര്‍ ഓടി രക്ഷപ്പെട്ടിരുന്നു. പ്രതിക്കായുള്ള അന്വേഷണം തുടരുകായാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top