മഞ്ഞപ്പടയ്ക്ക് നിരാശ; ഐഎസ്എല്ലിന്റെ ഭാവി അനിശ്ചിത്വത്തിൽ ; സംഘാടകരായ FSDLലും AIFFഉം തമ്മിലുള്ള കരാർ പുതുക്കിയില്ല

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിൽ. ഇന്ത്യയിലെ ടോപ് ഫുട്ബോൾ ലീഗിനെക്കുറിച്ച് എവിടെയും സൂചിപ്പിക്കാതയാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തങ്ങളുടെ 2025–26 ലെ മത്സര കലണ്ടർ പുറത്തിറക്കിയത്. ഇതോടെയാണ് 2025 ഡിസംബറിന് ശേഷം ഐ.എസ്.എൽ. തുടരുമോ എന്നതരത്തിലുള്ള ചർച്ചകൾ തുടങ്ങിയത്.
ഐ.എസ്.എല്ലിന്റെ ബിസിനസ്സുപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന റിലയൻസ്-സ്റ്റാർ സംയുക്ത സംരംഭമായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും എ.ഐ.എഫ്.എഫും തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് കരാർ അവസാനിക്കുകയാണ്. പിന്നാലെയാണ് ഈ ഒഴിവാക്കൽ കൂടെ ഉണ്ടാകുന്നത്.
2010-ൽ ഒപ്പുവെച്ച 15 വർഷത്തെ കരാർ ഈ ഡിസംബറിൽ അവസാനിക്കും. തുടർ കരാർ എങ്ങനെ എന്നതിൽ രു ചർച്ചയും ഇതുവരെ തുടങ്ങിയിട്ടില്ല. ഐ.എഫ്.എഫ്. ഭരണഘടനയെക്കുറിച്ചുള്ള സുപ്രീം കോടതി വിധിയാകും ഐഎസ്എല്ലിന്ർറെ ഭാവി തീരുമാനിക്കുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here