ഇലക്ട്രിക് ഓട്ടോ വാങ്ങാൻ 40,000 രൂപ ബോണസ്; ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസം

പരിസ്ഥിതി സൗഹൃദ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങുന്നവർക്ക് 40,000 രൂപ ബോണസ് പ്രഖ്യാപിച്ച് കേരള സർക്കാർ. 2026-ലെ സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. പുതുതായി ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങുന്നവർക്കാണ് 40,000 രൂപയുടെ ബോണസ് തുക ലഭിക്കുക. സാധാരണക്കാരായ ഓട്ടോ തൊഴിലാളികളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകർഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും കാർബൺ എമിഷൻ ലഘൂകരിക്കുന്നതിനുമുള്ള സംസ്ഥാന സർക്കാരിന്റെ ‘ഗ്രീൻ കേരളം’ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.

Also Read : കെ റെയിലിന് പകരം റാപ്പിഡ് റെയിൽ; പദ്ധതിക്ക് ബജറ്റിൽ 100 കോടി

പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിസന്ധിയിലായ ഓട്ടോ തൊഴിലാളികൾക്ക് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് വഴി പ്രതിദിന ചെലവിൽ വലിയ ലാഭം നേടാൻ സാധിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം കൂടുതൽ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഓട്ടോറിക്ഷാ മേഖലയെ പൂർണ്ണമായും ഇലക്ട്രിക് ആക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഈ ആനുകൂല്യം നൽകുന്നത്. നിലവിൽ ഇലക്ട്രിക് ഓട്ടോകളുടെ വില പെട്രോൾ ഓട്ടോകളേക്കാൾ കൂടുതലായതിനാൽ അധിക ബാധ്യത കുറയ്ക്കാൻ ഈ ബോണസ് തുക തൊഴിലാളികളെ സഹായിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top