കെ റെയിലിന് പകരം റാപ്പിഡ് റെയിൽ; പദ്ധതിക്ക് ബജറ്റിൽ 100 കോടി

കെ റെയിൽ പദ്ധതിക്ക് ബദലായി കേന്ദ്രസർക്കാർ വിഭാവനം ചെയ്ത അതിവേഗ റെയിൽ പാതയുടെ പ്രഥാമികഘട്ട നടപടികൾക്കായി 2026-ലെ കേരള ബജറ്റിൽ 100 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) നാല് ഘട്ടങ്ങളിലായാണ് നടപ്പാക്കുക.തിരുവനന്തപുരം മുതൽ കാസർകോട് വരെ ഏകദേശം 583 കിലോമീറ്ററാണ് പദ്ധതിയുടെ നീളം. മണിക്കൂറിൽ 160 മുതൽ 180 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാൻ സാധിക്കും. ഡൽഹി-മീററ്റ് റാപ്പിഡ് റെയിൽ (RRTS) മാതൃകയിലാണ് കേരളത്തിലും ഇത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

Also Read : തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്ക് മൂന്നര മണിക്കൂർ; 21 സ്റ്റേഷനുകൾ; പദ്ധതി വിശദീകരിച്ച് ഇ ശ്രീധരൻ

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വെല്ലുവിളികളും പാരിസ്ഥിതിക പ്രശ്നങ്ങളും ഒഴിവാക്കാൻ ഭൂരിഭാഗം ഭാഗങ്ങളിലും തൂണുകളിലൂടെയുള്ള (Elevated) പാതയായിരിക്കും നിർമ്മിക്കുക. ആർആർടിഎസ് സ്റ്റേഷനുകളെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കാൻ പദ്ധതിയുണ്ട്. തിരുവനന്തപുരം – തൃശൂർ, തൃശൂർ – കോഴിക്കോട്, കോഴിക്കോട് – കണ്ണൂർ, കണ്ണൂർ – കാസർകോട് എന്നിങ്ങനെ നാല് ഘട്ടങ്ങളിലായിട്ടാകും പദ്ധതി നടപ്പിലാക്കുക. പദ്ധതിക്ക് അംഗീകാരം തേടിക്കൊണ്ട് സംസ്ഥാന സർക്കാർ ഉടൻ തന്നെ കേന്ദ്ര സർക്കാരിന് കത്തയക്കും. കെ റെയിൽ പദ്ധതി നേരിട്ട കടുത്ത പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടുതൽ പ്രായോഗികമായ റാപ്പിഡ് റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. പദ്ധതിയുടെ പുതുക്കിയ ഡിപിആർ ഈ വർഷം പകുതിയോടെ കേന്ദ്രത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top