SV Motors SV Motors

സര്‍ക്കാരിന്റെ ജനപക്ഷ വികസനങ്ങള്‍ മാധ്യമങ്ങള്‍ മറച്ചു പിടിക്കുന്നു; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

മാധ്യമങ്ങളെ രൂക്ഷ ഭാഷയിൽ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങൾ നിർബാധം കള്ളക്കഥ മെനയുന്നുവെന്നും അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ ഉന്നയിച്ച് ജനശ്രദ്ധ തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശാഭിമാനി ഗൾഫ് എഡിഷന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ചുകൊണ്ടായിരുന്നു പരാമർശം.

യുഡിഎഫ്-ബിജെപി കൂട്ടുകെട്ടിന്റെ മെഗാ ഫോണായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നു, ജനവിധി മാനിക്കാനുള്ള സഹിഷ്ണുത മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനുമില്ല. സര്‍ക്കാരിന്റെ ജനപക്ഷ വികസനങ്ങള്‍ മറച്ചു പിടിക്കുന്നു.

പല മാധ്യമങ്ങളും സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങി മുട്ടില്‍ ഇഴയുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങളെ വിലക്കെടുത്ത് സ്വന്തം ചെയ്തികളെ വെള്ള പൂശുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.




whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top