വെളിച്ചെണ്ണ 600 രൂപ കടക്കുമോ? ഓണത്തിനുള്ള ‘വറ-പൊരി’ ആശങ്കയിൽ

തേങ്ങയുടെ ക്ഷാമവും വിലക്കയറ്റവും കാരണം അടുത്തെങ്ങും വെളിച്ചെണ്ണയുടെ വില കുറയുന്ന ലക്ഷണമില്ല. ഒരു ലിറ്റർ വിളിച്ചെണ്ണക്ക് 180 രൂപ ആയിരുന്നിടത്തു നിന്നും ഒരു വർഷം കൊണ്ട് 600 ലേക്ക് അടുക്കുകയാണ്.
ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 420 ഉള്ളപ്പോൾ, റീട്ടെയിൽ വില 450 – 480നും മേലെയാണ്. ഇങ്ങനെ പോയാൽ ഓണത്തിന് മുന്‍പ് വില 600 കടക്കുമെന്നാണ് വിലയിരുത്തൽ.
ഇപ്പോൾ തന്നെ വെളിച്ചെണ്ണ കൊണ്ടുള്ള വറുത്ത വിഭവങ്ങൾക്ക് തീവിലയായി. ഓണം എത്തുമ്പോൾ സദ്യ വിപണിയെ തന്നെ ഇത് ബാധിച്ചേക്കാം. റെഡി ടു ഈറ്റ് പാഴ്സൽ മാർക്കറ്റിനും തിരിച്ചടിയാകും.
വെളിച്ചെണ്ണയുടെ വില റോക്കറ്റ് പോലെ ഉയരുന്നത് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും. ഇതിനിടയിൽ വില്ലന്മാരെ പോലെ പാമോയിലും സണ്‍ഫ്‌ലവര്‍ ഓയിലും അടുക്കളകളിൽ ഇടംനേടിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here