കേരള കോണ്‍ഗ്രസ് എമ്മില്‍ ‘തുടുരം’ വിപ്ലവം; മന്ത്രി റോഷിയുടെ ക്യാപ്റ്റന്‍ പിണറായി തന്നെ; മിണ്ടാട്ടമില്ലാതെ ജോസ് കെ മാണി

കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിനും എംഎല്‍എമാരും. തുടരും എന്ന് ടാഗ് ലൈനില്‍ മുരക്യമന്ത്രിക്കൊപ്പമുളള ചിത്രങ്ങളാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ ഏകദിന സത്യഗ്രഹത്തില്‍നിന്നുള്ള ചിത്രമാണ് മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കുവച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂമന്ത്രി കെ. രാജന്‍, വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, എന്നിവര്‍ക്കൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്ക് കവര്‍ ഫോട്ടോയുമാക്കിയിട്ടുണ്ട്. റാന്നി പ്രമോദ് നാരായണനും മുഖ്യമന്ത്രിക്കൊപ്പമഉള്ള ചിത്രം പങ്കുവച്ച് തുടരും പ്രചരണത്തില്‍ പങ്കാളി ആയിട്ടുണ്ട്. ഇതോടെ മുന്നണി മാറ്റത്തില്‍ കേരള കോണ്‍ഗ്രസിലെ വിരുദ്ധ അഭിപ്രായങ്ങളുണ്ട് എന്ന് വ്യക്തത വരികയാണ്.
ഇന്നലെ നടന്ന സത്യഗ്രഹ പരിപാടിയില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി പങ്കെടുത്തിരുന്നില്ല. വിദേശത്ത് പോയതിനാലാണ് ജോസ് സത്യഗ്രഹത്തിന് എത്താത്തത് എന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം. കഴിഞ്ഞ എല്‍ഡിഎഫ് യോഗങ്ങളിലും ജോസ് കെ മാണ് പങ്കെടുത്തിരുന്നില്ല. കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എല്‍ഡിഎഫ് പ്രഖ്യാപിച്ച മധ്യമേഖലാജാഥ ജോസ് കെ. മാണി നയിച്ചേക്കില്ലെന്നും വിവരമുണ്ട്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം എന്ന കാരണം ചൂണ്ടിക്കാട്ടി ചീഫ് വിപ്പ് എന്‍. ജയരാജിനെ ചുമതല ഏല്‍പ്പിക്കാമെന്ന നിര്‍ദേശമാണ് ജോസ് മുന്നോട്ടുവച്ചത്.
യുഡിഎഫിന്റെ ഭാഗമാകാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും ക്രൈസ്തവ സഭകളില്‍ നിന്നും ജോസ് കെ മാണിക്ക് വലിയ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ അത്തരമൊരു തീരുമാനം ഉണ്ടായാല്‍ പിളര്‍പ്പ് പുതുമയല്ലാത്ത കേരള കോണ്‍ഗ്രസില്‍ വീണ്ടും ഒരു പിളര്‍പ്പിനുള്ള സാധ്യതയാണ് ഈ തുടുരും ക്യാംപയിന്‍ എന്നാണ് വിലയിരുത്തല്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here