വേളാങ്കണ്ണിയില്‍ നിന്ന് മടങ്ങുമ്പോൾ ഹൃദയാഘാതം; കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. വേളാങ്കണ്ണിയില്‍ നിന്നും മടങ്ങും വഴി ട്രെയിനില്‍ വച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. പുലര്‍ച്ചെ 3.30ന് ട്രെയിന്‍ തെങ്കാശിയില്‍ എത്തിയപ്പോഴാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. വിഎന്‍ വാസവനോട് 14,303 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. കോണ്‍ഗ്രസില്‍ സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ പാര്‍ട്ടി വിട്ട് ലതികാ സുഭാഷ് വിമതയായി ഏറ്റുമാനൂരില്‍ മത്സരിച്ചിരുന്നു. ഇതാണ് പ്രിന്‍സ് ലൂക്കോസിന് പ്രധാന തിരിച്ചടിയായത്.
കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളും എംഎല്‍എയുമായിരുന്ന ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിന്‍സ് ലൂക്കോസ്. കെഎസ്‌സി, കേരള യൂത്ത് ഫ്രണ്ട് എന്നിവയുടെ സംസ്ഥാന പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here