മുഖ്യമന്ത്രി കസേരയിലേക്ക് ആര്? ബിജെപിയുടെ വളർച്ചയ്ക്ക് തടസ്സമാകുന്നത് എന്ത്? നിർണ്ണായക സർവ്വേ വിവരങ്ങൾ പുറത്ത്

2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻഡിടിവിയുടെ ‘വോട്ട് വൈബ്’ (Vote Vibe) അഭിപ്രായ സർവേ ഫലങ്ങൾ പുറത്ത്. സർവേ പ്രകാരം കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്നും പ്രതിപക്ഷമായ യുഡിഎഫിന് ഭരണമാറ്റത്തിനുള്ള സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു.

സർവേയിൽ പങ്കെടുത്തവരിൽ 32.7% പേർ യുഡിഎഫിനെ പിന്തുണച്ചപ്പോൾ, നിലവിലെ ഭരണകക്ഷിയായ എൽഡിഎഫിന് 29.3% പേരുടെ പിന്തുണയാണ് ലഭിച്ചത്. എൻഡിഎ 19.8% വോട്ട് വിഹിതവുമായി മൂന്നാം സ്ഥാനത്തുണ്ട്. എൽഡിഎഫ് സർക്കാരിന്റെ പ്രകടനം മോശമോ വളരെ മോശമോ ആണെന്ന് 51.9% പേർ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ പ്രവർത്തനത്തെ പോസിറ്റീവായി കാണുന്നത് 34.5% പേർ മാത്രമാണ്. അടുത്ത മുഖ്യമന്ത്രിയായി വരാൻ കൂടുതൽ പേർ ആഗ്രഹിക്കുന്നത് കോൺഗ്രസ് നേതാവായ വി.ഡി. സതീശനെയാണ് (22.4%). പിണറായി വിജയനെ 18% പേരും കെ.കെ. ശൈലജയെ 16.9% പേരും പിന്തുണയ്ക്കുന്നു. രാജീവ് ചന്ദ്രശേഖറിന് 14.7% പേരുടെ പിന്തുണ ലഭിച്ചു.

Also Read : ഗവർണർ വായിക്കാത്തത് മുഖ്യമന്ത്രി വായിച്ചു; കേരളത്തിൽ നയതന്ത്ര യുദ്ധം, തമിഴ്‌നാട്ടിൽ കടുത്ത പോര്

മാറ്റത്തിനായി യുവാക്കൾ ആഗ്രഹിക്കുന്നുവെന്നാണ് സർവേ സൂചിപ്പിക്കുന്നത്. 18-24 പ്രായപരിധിയിലുള്ളവരിൽ 42% പേരും യുഡിഎഫിനെയാണ് പിന്തുണയ്ക്കുന്നത്. വിലക്കയറ്റം (22.7%), അഴിമതി (18.4%), തൊഴിലില്ലായ്മ (18.2%) എന്നിവയാണ് വോട്ടർമാരെ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങൾ. ഗ്രൂപ്പ് പോരും തമ്മിലടിയുമാണ് കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് 42.2% പേർ കരുതുന്നു. കേരളത്തിന്റെ തനിമയും പ്രത്യേകതകളും മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നതാണ് ബിജെപിടെ വളർച്ചയ്ക്ക് തടസ്സമാകുന്ന പ്രധാന ഘടകമെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top