അതിദാരിദ്ര്യമുക്ത കേരളം; സഭയിൽ രാഷ്ട്രീയപ്പോര്; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തട്ടിപ്പെന്ന് യുഡിഎഫ്

കേരളപ്പിറവി ദിനത്തിൽ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചു. ഇതോടെ അതിദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം ചരിത്രത്തിൽ ഇടംനേടി. 2021-ൽ സർക്കാർ അധികാരമേറ്റപ്പോൾ എടുത്ത സുപ്രധാന തീരുമാനങ്ങളിലൊന്നാണ് ഇതിലൂടെ യാഥാർത്ഥ്യമായതെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ചട്ടലംഘനമാണെന്ന് പറഞ്ഞു. എല്ലാ പത്രങ്ങളിലും പരസ്യം ഉണ്ടെന്നും അതിദാരിദ്ര മുക്ത കേരളം പ്രഖ്യാപനത്തെ ശുദ്ധ തട്ടിപ്പ് എന്ന് വിശേഷിപ്പിച്ച് യുഡിഎഫ് സഭ ബഹിഷ്കരിച്ചു. എന്നാൽ, പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി നടപ്പിലാക്കാൻ കഴിയുന്നത് മാത്രമേ സർക്കാർ പ്രഖ്യാപിക്കൂ എന്നും, പറഞ്ഞത് നടപ്പിലാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

Also Read : ഹണി റോസിനെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; പിന്നാലെ മിന്നല്‍ വേഗത്തില്‍ പോലീസ് നീക്കം; ബോച്ചെ കുടുങ്ങിയ വഴി

സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2021-ൽ അധികാരമേറ്റെടുത്ത പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ, ആദ്യ മന്ത്രിസഭാ യോഗത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിപുലമായ സർവേയിലൂടെ 64,006 കുടുംബങ്ങളെയാണ് അതിദാരിദ്ര്യത്തിലായിരുന്നതായി കണ്ടെത്തിയത്. എല്ലാവർക്കും ഒരേപോലുള്ള സഹായം നൽകുന്നതിന് പകരം, അതിദരിദ്രരായി കണ്ടെത്തിയ ഓരോ കുടുംബത്തിൻ്റെയും പ്രത്യേക ആവശ്യങ്ങൾ മനസ്സിലാക്കി മൈക്രോ പ്ലാനുകൾ തയ്യാറാക്കി നടപ്പാക്കി.

ഭക്ഷണം, ആരോഗ്യം, പാർപ്പിടം, ഉപജീവന മാർഗ്ഗം തുടങ്ങിയ ആവശ്യങ്ങൾക്കാണ് പദ്ധതിയിലൂടെ പ്രാധാന്യം നൽകിയത്. 20,648 കുടുംബങ്ങൾക്ക് ദിവസേന ഭക്ഷണം ഉറപ്പാക്കി. 85,721 വ്യക്തികൾക്ക് ചികിത്സയും മരുന്നും ലഭ്യമാക്കി. 2,713 ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ ഏകോപനത്തിലൂടെയാണ് 1000 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തി ഈ ലക്ഷ്യം കൈവരിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. 59,283 കുടുംബങ്ങളെയാണ് അതിദാരിദ്ര്യമുക്തരാക്കിയത്. വൈകീട്ട് നടക്കുന്ന പൊതുപ്രഖ്യാപനച്ചടങ്ങിൽ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരും മന്ത്രിമാരും പങ്കെടുക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top