15 ഇനങ്ങളടങ്ങിയ തകർപ്പൻ കിറ്റ്; ഓണകിറ്റിൽ നെയ്യും എണ്ണയും പായസം മിക്‌സും വരെ..

ഓണക്കിറ്റുമായി സംസ്ഥാന സർക്കാർ. മലയാളികൾക്ക് അല്ലലില്ലാതെ ഓണം ആഘോഷിക്കാൻ സംസ്ഥാന സർക്കാർ ആറുലക്ഷം കുടുംബങ്ങൾക്ക്‌ 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ്‌ സൗജന്യമായി നൽകും. മുൻഗണനാ വിഭാഗത്തിൽ പെട്ട മഞ്ഞ കാർഡുകാർക്കാണ് കിറ്റ് നൽകുക.

അര ലിറ്റർ വെളിച്ചെണ്ണ, അര കിലോ പഞ്ചസാര, ചെറുപയർ പരിപ്പ്, സേമിയ മിക്‌സ്‌, നെയ്യ്‌, കശുവണ്ടി, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നിവ കിറ്റിലുണ്ടാകും. സാമ്പത്തികമായി താഴെതട്ടിലുള്ളവർക്ക് ഓണം കളറാക്കാൻ ഇത് സഹായിക്കും.

Also Read : വീണ്ടും സൗജന്യ ഓണകിറ്റ്; സർക്കാർ ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പോ… പിണറായി ബുദ്ധിയിൽ തമിഴ്നാട് തോൽക്കും

ഓണത്തിന് നീല കാർഡുകാർക്ക്‌ 10 കിലോയും വെള്ളക്കാർഡുകാർക്ക്‌ 15 കിലോയും അരി 10.90 രൂപ നിരക്കിൽ നൽകും. 53 ലക്ഷം കുടുംബങ്ങൾക്ക്‌ ഈ നീക്കം പ്രയോജനം ചെയ്യും. 94 ലക്ഷം കാർഡുകാർക്ക്‌ 10 കിലോ കെ-റൈസ്‌ 25 രൂപ നിരക്കിൽ നൽകും. നിലവിൽ 29 രൂപയ്‌ക്ക്‌ നൽകുന്ന അരിയാണിത്‌.

കേരളം ആവശ്യപ്പെട്ട അരി കേന്ദ്ര സർക്കാർ നിഷേധിച്ച സാഹചര്യത്തിലാണ്‌ കേരളം സ്വന്തം നിലയിൽ അരി വിലകുറച്ച്‌ നൽകുന്നത്‌. കേരളത്തിലുള്ളവർ അരിവാങ്ങാൻ ശേഷിയുള്ളവരാണെന്നും സബ്‌സിഡി അനുവദിക്കില്ല എന്നുമായിരുന്നു കേന്ദ്ര സർക്കാർ നിലപാട്‌.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top