അഴിമതി പുറത്തറിയേണ്ട; വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴി വാക്കാൻ നടപടി തുടങ്ങി സർക്കാർ. വിജിലൻസ് ഡയറക്ടർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. വിവരാവകാശ നിയമത്തിലെ സെക്ഷൻ 24 പ്രകാരം ഭേദഗതി കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.
നിലവിൽ ശുപാർശ നിയമ വകുപ്പിന്റെ പരിശോധനയിലാണ്. കഴിഞ്ഞ ജനുവരി പതിനൊന്നിനാണ് ആഭ്യന്തര അഡിഷനൽ ചീഫ് സെക്രട്ടറിക്കു വിജിലൻസ് ഡയറക്ടർ കത്ത് നൽകിയതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തു.
തൃശൂർ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹേബ് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ലെന്നും സർക്കാർ നിലപാടെടുത്തു. കഴിഞ്ഞ മാസം സമർപ്പിച്ച റിപ്പോർട്ടിൽ രഹസ്യ വിവരങ്ങളുണ്ടെന്നാണ് കാരണം കാണിച്ചിരിക്കുന്നത്. വിവരാവകാശനിയമ പ്രകാരം അപേക്ഷക്കുള്ള മറുപടിയായാണ് ആഭ്യന്തര വകുപ്പ് ഈ നിലപട് അറിയിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here