ഗണേഷ് കുമാറിന് തിരിച്ചടി; ബസിന് മുന്നിൽ കുപ്പിയിട്ട ഡ്രൈവർക്ക് ആശ്വാസം

ഗതാഗത വകുപ്പിന് ഇത് കനത്ത തിരിച്ചടി. മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തിയ മിന്നൽ പരിശോധനയെത്തുടർന്ന് ശിക്ഷാ നടപടിക്ക് വിധേയനായ കെഎസ്ആർടിസി ഡ്രൈവറുടെ സ്ഥലം മാറ്റം റദ്ദാക്കി കോടതി. സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയ്മോൻ ജോസഫ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം നടത്തിയതെന്ന് ജസ്റ്റിസ് എൻ നഗരേഷ് നിരീക്ഷിച്ചു. ജോസഫിനെ പൊൻകുന്നം യൂണിറ്റിൽ തന്നെ ജോലിയിൽ തുടരാൻ അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Also Read : എയർ ഹോണുകളിൽ റോഡ് റോളർ കയറ്റും; ഗണേഷ് കുമാർ കലിപ്പിൽ

ദീർഘദൂര സർവീസ് നടത്തുന്ന ഡ്രൈവർ കുടിവെള്ളം കരുതേണ്ടത് അത്യാവശ്യമാണെന്നും, അത് തെറ്റായി കണക്കാക്കാനാവില്ലെന്നും കോടതി വിധിയിൽ വ്യക്തമാക്കി. ജയ്മോൻ ജോസഫിനെ പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കാൻ കോടതി നിർദ്ദേശിച്ചതോടെ, പ്ലാസ്റ്റിക് കുപ്പിയുടെ പേരിലുള്ള സ്ഥലം മാറ്റം അന്യായമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.

Also Read : ഫ്ലാ​ഗ് ഓഫ് ചടങ്ങിലെ കലിപ്പടങ്ങാതെ ഗണേഷ് കുമാർ; പണി അസി. മോട്ടോർ വാഹന കമ്മീഷണർക്ക്

ഡ്രൈവറുടെ ക്യാബിന് സമീപം പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ടതിനായിരുന്നു പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവറായ ജയ്മോൻ ജോസഫിനെ സ്ഥലം മാറ്റിയത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിൽ ഒക്ടോബർ ഒന്നിന് മന്ത്രി നടത്തിയ പരിശോധനയെ തുടർന്നായിരുന്നു നടപടി. ഡ്രൈവർമാരും കണ്ടക്ടർമാരും ബസ്സുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന സർക്കുലർ പാലിച്ചില്ലെന്നും, സ്ഥലം മാറ്റം അച്ചടക്ക നടപടിയുടെ ഭാഗമാണ് എന്നുമാണ് കെഎസ്ആർടിസി ഹൈക്കോടതിയിൽ വാദിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top