‘ഹാൽ സിനിമ എങ്ങനെ കത്തോലിക്ക കോൺഗ്രസിനെ ബാധിക്കും?’; ചോദ്യമുയർത്തി ഹൈക്കോടതി

സിനിമയിലെ ചില രംഗങ്ങൾ നീക്കം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കത്തോലിക്ക കോൺഗ്രസ് നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ചോദ്യങ്ങൾ. സിനിമ എങ്ങനെയാണ് കത്തോലിക്ക കോൺഗ്രസിനെ ബാധിക്കുന്നതെന്നും, സിനിമയുടെ ഏത് ഭാഗമാണ് അന്തസ്സിനെ ബാധിക്കുന്നതെന്നും കോടതി അപ്പീൽ നൽകിയവരോട് ചോദിച്ചു.

ചിത്രം കാണാതെ അഭിപ്രായം പറയരുതെന്നും, സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് അപ്പീൽ നൽകിയവർക്ക് എതിരല്ലല്ലോയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സിനിമയിലെ രംഗങ്ങൾ നീക്കാനോ കൂട്ടിച്ചേർക്കാനോ നിർദ്ദേശിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച്, കത്തോലിക്ക കോൺഗ്രസിന്റെ അപ്പീൽ ഉത്തരവിനായി മാറ്റിവച്ചു.

Also Read : ധ്വജവും വിവാഹ കണക്കും വേണ്ട; ഹാൽ സിനിമയിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി

നേരത്തെ, സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. സെൻസർ ബോർഡിന് ഇഷ്ടാനുസരണം അത്തരം അധികാരം പ്രയോഗിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഹാൽ സിനിമയുടെ പ്രമേയം ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേർന്നുപോകുന്നതാണെന്നും, പരസ്പര വിശ്വാസങ്ങളെ സിനിമ തെറ്റായി ചിത്രീകരിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

മതപരമായ നിയന്ത്രണങ്ങളെ മറികടക്കാൻ പ്രണയത്തിന് കഴിയുമെന്നാണ് സിനിമ പറയുന്നത്. മതേതര ലോകത്തിന്റെ സന്ദേശം അവതരിപ്പിക്കാനാണ് ഹാൽ ശ്രമിക്കുന്നതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. താമരശ്ശേരി ബിഷപ്പിനെ മോശമായി ചിത്രീകരിച്ചെന്നും അപ്പീലിൽ പറഞ്ഞിരുന്നു. കൂടാതെ, കത്തോലിക്ക കോൺഗ്രസിൻ്റേയും ആർഎസ്എസ്സിൻ്റേയും ലൗ ജിഹാദ് ഉൾപ്പെടെയുള്ള വാദങ്ങൾ കോടതി തള്ളി.

അതേസമയം, സെൻസർ ബോർഡ് നിർദ്ദേശിച്ച ചില മാറ്റങ്ങൾ കോടതി ശരിവച്ചിരുന്നു. ഇതനുസരിച്ച് ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, രാഖിയുടെ ദൃശ്യം എന്നിവ കൂടാതെ ഗണപതിവട്ടം, ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ വാക്കുകളും നീക്കണം എന്നിങ്ങനെയുള്ള മാറ്റങ്ങളായിരുന്നു കോടതി നിർദ്ദേശിച്ചിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top