ആശുപത്രികൾ അനാരോഗ്യത്തിൽ; ചികിത്സ നൽകേണ്ടത് ആരോഗ്യവകുപ്പിനോ?

കേരളത്തിലെ ഗവൺമെന്റ് ആശുപത്രികളെ കുറിച്ച് വലിയ ആരോപണങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണക്ഷാമം മൂലം സർജറികൾ മുടങ്ങുന്നുവെന്ന ഡോ.ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതായിരുന്നു. അതിന് പിന്നാലെ കേരളത്തിലെ ഗവൺമെന്റ് ആശുപത്രികളുടെ നടത്തിപ്പിനെ കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്ന വാർത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.
Also Read : രോഗികളെക്കാളും ദുർബലമോ ആശുപത്രി കെട്ടിടങ്ങൾ? കോട്ടയത്ത് ആശുപത്രി കെട്ടിടം തകർന്ന് വീണ് രണ്ട് പേർക്ക് പരിക്ക്
കോട്ടയം മെഡിക്കൽ കോളേജിൽ കാലപ്പഴക്കം മൂലം കെട്ടിടം പൊളിഞ്ഞു വീണ് ഒരു ജീവൻ പൊലിഞ്ഞതോടെ കേരള ആരോഗ്യ വകുപ്പിനെതിരെയും മന്ത്രി വീണാ ജോർജിനെതിരെയുമുള്ള ആരോപണങ്ങൾക്ക് ശക്തി വർദ്ധിച്ചിരിക്കുന്നു. കേരളത്തിലെ മറ്റു ഗവൺമെന്റ് ആശുപത്രികളുടെ നടത്തത്തിനെ കുറിച്ചും വലിയ ആശങ്കകൾ ഉയരുന്നുണ്ട്.
കണ്ണൂർ ജില്ലാ ആശുപത്രി കെട്ടിടവും അപകടാവസ്ഥയിലാണ്. ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്നത് ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ്. കാലപ്പഴക്കം കാരണം കെട്ടിടം പൊളിക്കാൻ തീരുമാനം എടുത്തിട്ട് ഒരു വർഷം കഴിഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിന് അരികെയാണ് അപകടവസ്ഥയിലുള്ള കെട്ടിടം. പരിയാരം മെഡിക്കൽ കൊളേജിൽ 75 വർഷം പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലാണ് വിദ്യാർഥികളുടെ ഹോസ്‌റ്റലും ലൈബ്രറിയും പ്രവർത്തിക്കുന്നത്.
Also Read : ബിന്ദുവിന്റെ വീട്ടിലേക്ക് തിരിഞ്ഞു പോലും നോക്കാതെ മന്ത്രിമാര്‍; ഇതോ കമ്യൂണിസ്റ്റ് കരുതലെന്ന് ചോദ്യം
തലശ്ശേരി ജനറൽ ആശുപത്രിയിൽ ചോർച്ചയെത്തുടർന്നു കുട്ടികളുടെ വാർഡിലെ ഐസിയു അടച്ചിട്ട് ഒരു മാസമായി. വാർഡിലും കനത്ത ചോർച്ചയാണ്. ഐസിയുവിൽ പ്രവേശിപ്പിക്കേണ്ട കുട്ടികളെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കും മെഡിക്കൽ കോളജുകളിലേക്കുമാണ് റഫർ ചെയ്യുന്നത്. മെഡിക്കൽ കോളജുകളിൽ പോകാൻ സാധിക്കാത്തവർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു.
സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യർക്ക് ആശ്രയമാകുന്ന ഗവൺമെന്റ് ആശുപത്രികളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷം വലിയ സമരപരിപാടികൾ ആസൂത്രണം ചെയ്യുകയാണ്.ആരോഗ്യമേഖലയെ കുറിച്ച് വലിയ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉയർത്തുന്നത്.
‘ആരോഗ്യ കേരളത്തെ സർക്കാർ വെന്റിലേറ്ററിലാക്കി, ആശുപത്രികളിൽ നൂലും പഞ്ഞിയും പോലുമില്ല, മരുന്ന് സപ്ലൈ നിലച്ചിരിക്കുകയാണ് അദ്ദേഹം പറഞ്ഞു. നിർധനരായ രോഗികൾ ശസ്ത്രക്രിയ ഉപകരണങ്ങൾ വരെ വാങ്ങി നൽകേണ്ട ദുരവസ്ഥയാണ് കേരളത്തിൽ നിലനിൽക്കുന്നത്. പി ആർ വർക്ക് അല്ലാതെ ഒരു വർക്കും സർക്കാരിന്റെ ഭാഗത്തുനിന്നും നടക്കുന്നില്ല. നാട്ടിൽ പകർച്ചവ്യാധികൾ പടരുകയാണ് അതിനെക്കുറിച്ച് പഠിക്കാനോ ഡാറ്റ ശേഖരിക്കാനോ സർക്കാർ തയ്യാറാകുന്നില്ല വി ഡി സതീശൻ കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here