സർക്കാരിന് തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കുന്നതിനായി ഒയാസിസ് കമ്പനിക്ക് നൽകിയ അനുമതി കേരള ഹൈക്കോടതി റദ്ദാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് മതിയായ പഠനങ്ങൾ നടത്താതെയാണ് സർക്കാർ അനുമതി നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ബ്രൂവറി സ്ഥാപിക്കുന്നത് പ്രദേശത്തെ പരിസ്ഥിതിയെയും ജലലഭ്യതയെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് കൃത്യമായ പഠനം നടത്തിയിട്ടില്ലെന്ന് കോടതി നിരീക്ഷണം. പദ്ധതിയെക്കുറിച്ച് വിശദമായ പഠനം നടത്താൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ഈ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഭാവി കാര്യങ്ങളിൽ തീരുമാനമെടുക്കാവൂ.

Also Read : സിപിഐ ‘എന്തിനോ വേണ്ടി വെറുതെ തിളക്കുന്ന സാമ്പാര്‍’; ബ്രൂവറി എതിര്‍പ്പ് ചുരുട്ടി മടക്കി മുഖ്യമന്ത്രി; പരിഹാസങ്ങളിലും മൗനം

ഒയാസിസ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിന് ബ്രൂവറി സ്ഥാപിക്കാൻ നൽകിയ എക്സൈസ് അനുമതിയാണ് കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വലിയ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു. പരിസ്ഥിതി പ്രശ്നങ്ങളും കുടിവെള്ളക്ഷാമവും ചൂണ്ടിക്കാട്ടിയായിരുന്നു നാട്ടുകാരുടെ സമരം. മുൻപ് രാഷ്ട്രീയ വിവാദമായ ബ്രൂവറി-ഡിസ്റ്റിലറി അനുവദിക്കൽ നടപടികളുടെ ഭാഗമായിരുന്നു ഇതും. സർക്കാർ തീരുമാനത്തിൽ സുതാര്യതയില്ലെന്നും വഴിവിട്ട നീക്കങ്ങൾ നടന്നുവെന്നും ആരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. വിശദമായ ശാസ്ത്രീയ പഠനങ്ങളില്ലാതെ ഇത്തരം വൻകിട പദ്ധതികൾക്ക് അനുമതി നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന കർശന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top