‘അടിച്ചത് ഹൈക്കോടതിയുടെ കരണത്ത്’; ബസിൽ കൊടി കുത്തിയ സംഭവത്തിൽ പൊലീസിന് കോടതിയുടെ വിമർശനം

കോട്ടയം തിരുവാര്‍പ്പില്‍ ശമ്പളപ്രശ്‌നത്തില്‍ ബസുടമയെ സിഐടിയു നേതാവ് മര്‍ദിച്ച സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ബസുടമയ്ക്ക് സംരക്ഷണം നല്‍കണമെന്ന് വ്യക്തമായി നിര്‍ദേശിച്ചിട്ടും സിഐടിയു നേതാവില്‍ നിന്ന് ബസുടമയ്ക്ക് മര്‍ദനമേല്‍ക്കേണ്ടി വന്നത്‌ ഹൈക്കോടതിയുടെ മുഖത്തേറ്റ അടിയാണെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് നിരീക്ഷിച്ചു.

അവിടെ നാടമകല്ലേ നടന്നതെന്ന് കോടതി ചോദിച്ചു. ഒന്നു തല്ലിക്കോ എന്ന സമീപനം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. കോടതിയിലും ലേബർ ഓഫീസിനുമുന്നിലും തോറ്റാൽ എല്ലാ തൊഴിലാളി യൂണിയനുകളും സ്വീകരിക്കുന്ന നടപടിയാണിതെന്ന് ജസ്റ്റിസ് നഗരേഷ് സൂചിപ്പിച്ചു.

കോട്ടയം ജില്ലാ പോലീസ് മേധാവിയും സ്റ്റേഷൻ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായി വിശദീകരണം നൽകി. ബസുടമയ്‌ക്കെതിരരായ ആക്രമണം അപ്രതീക്ഷിതമായിരുന്നെന്നും ബസുടമയ്ക്ക് പോലീസ് സംരക്ഷണം നൽകിയെന്നും സ്ഥലത്ത് ഇപ്പോൾ പ്രശ്നങ്ങളില്ലെന്നും ഡിസിപി കോടതിയെ അറിയിച്ചു.

സിഐടിയു കൊടിക്കുത്തിയ സ്വകാര്യ ബസ് പോലീസ് സംരക്ഷണത്തില്‍ ഓടിക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിര്‍ദേശ പ്രകാരം കൊടി നീക്കാന്‍ ശ്രമിച്ചപ്പോഴാണ് സിഐടിയു ജില്ലാ കമ്മിറ്റി അംഗം ബസുടമയെ മര്‍ദിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത ഹൈക്കോടതി കോട്ടയം ജില്ലാ പോലീസ് മേധാവിയെ വിളിച്ചുവരുത്തിയാണ് ഇന്ന് രൂക്ഷവിമര്‍ശനം നടത്തിയത്. കുമരകം സ്‌റ്റേഷന്‍ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top