ആശ്വാസ വിധി; ദുരിത യാത്രയുടെ ടോൾ വിലക്കി ഹൈക്കോടതി

പാലിയേക്കരയിലെ ടോൾ പിരിവ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്‌ച വരുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ടോൾ പിരിവ് കോടതി നാലാഴ്‌ചത്തേക്ക് തടഞ്ഞ്. ഇതുവഴിയുള്ള യാത്ര ദുരിതപൂർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയിൻ മേലാണ് നടപടി.

Also Read : ദുരിതയാത്രക്ക് എന്തിന് ടോൾ? ദേശീയപാത അതോറിറ്റിക്കെതിരെ ഹൈക്കോടതി

തൃശൂർ ജില്ലാ കളക്‌ടറും റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടായില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തലാക്കുമെന്ന് കോടതി കഴിഞ്ഞ മാസം തന്നെ പറഞ്ഞിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ ദേശീയപാത അതോറിറ്റി മൂന്നു മാസത്തെ സമയം കുടി ആവശ്യപ്പെട്ടു. എന്നാൽ തകർന്ന പാതയിലെ ടോൾ പിരിവും ശരിയല്ലെന്നും പൗരന്മാരാണ് ഇതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്നതെന്നും കോടതി വിമർശനം ഉന്നയിച്ചു. തുടർന്നാണ് ഇന്നത്തെ ഇടക്കാല ഉത്തരവ്. ജസ്‌റ്റിസുമാരായ എ.മുഹമ്മദ് മുഷ്‌താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ചാണ് ടോൾ പിരിവ് തടഞ്ഞിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top