ബ്രാഹ്മണരല്ലാത്തവരെയും ശാന്തിമാരാക്കാം; ദേവസ്വം ബോർഡ് വിജ്ഞാപനം ശരിവച്ച് ഹൈക്കോടതി

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ബ്രാഹ്മണരല്ലാത്തവർക്കും ശാന്തിമാരായി നിയമനം നൽകാൻ അനുമതി നൽകുന്ന വിജ്ഞാപനം കേരള ഹൈക്കോടതി ശരിവച്ചു. ഇതോടെ ശാന്തി നിയമനത്തിൽ ജാതി വിവേചനം ഒഴിവാക്കി, യോഗ്യതയുടെ അടിസ്ഥാനത്തിൽ എല്ലാവർക്കും അവസരം നൽകാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനം നിയമപരമായി നിലവിൽ വന്നു.

പാർട്ട്-ടൈം ശാന്തി നിയമന ചട്ടങ്ങളിൽ ദേവസ്വം ബോർഡ് വരുത്തിയ മാറ്റങ്ങളെ ചോദ്യം ചെയ്തുകൊണ്ട് അഖില കേരള തന്ത്രി സമാജം നൽകിയ ഹർജി ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ വി. രാജാ വിജയരാഘവൻ, കെ.വി ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക വിധി പ്രസ്താവിച്ചത്.

Also Read : ദേവസ്വം ബോർഡിൽ അടിമുടി തകരാർ; കണക്കില്ലായ്മയിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ശാന്തി നിയമനം ഏതെങ്കിലും തന്ത്രി കുടുംബത്തിന്റെ പാരമ്പര്യ അവകാശമല്ല. നിയമനത്തിൽ ജാതിയോ പാരമ്പര്യമോ ഒരു മാനദണ്ഡമല്ലെന്നും കോടതി വ്യക്തമാക്കി. ജാതി വിവേചനം അവസാനിപ്പിക്കാനാണ് ബോർഡ് വിജ്ഞാപനം കൊണ്ടുവന്നത്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നിശ്ചയിച്ച യോഗ്യതാ മാനദണ്ഡങ്ങൾ നിയമപരമാണ്. തന്ത്ര വിദ്യാലയങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ യോഗ്യതയായി അംഗീകരിച്ചതിനെയും കോടതി ശരിവെച്ചു.

ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിനും പൊതുനയത്തിനും വിരുദ്ധമായ ആചാരങ്ങൾക്ക് കോടതിയുടെ സംരക്ഷണം ഉണ്ടാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഈ വിധി വന്നതോടെ, ഒരു വർഷത്തോളമായി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്ന ദേവസ്വം നിയമനങ്ങളുടെ റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം നൽകാൻ ദേവസ്വം ബോർഡിന് തടസ്സമില്ലാതായി. യോഗ്യതയുടെ അടിസ്ഥാനത്തിൽ ശാന്തി നിയമനം നടത്തുന്നതിൽ ബോർഡിന് മുന്നോട്ട് പോകാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top