അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കിലേക്ക്; യാത്രികർ ആശങ്കയിൽ

കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കിൽ. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ അന്യായമായ നികുതി പിരിവിലും പിഴ ചുമത്തുന്നതിലുമുള്ള പ്രതിഷേധസൂചകമായാണ് പണിമുടക്ക്. നാളെ വൈകീട്ട് 6 മണി മുതൽ കർണാടകയിലേക്കും ചെന്നൈയിലേക്കുമുള്ള സർവീസുകൾ പൂർണ്ണമായി നിർത്തിവയ്ക്കാനാണ് ബസുടമകളുടെ തീരുമാനം.

Also Read : അന്തര്‍സംസ്ഥാന ബസ് വീണ്ടും അപകടത്തില്‍പെട്ടു; ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വന്ന സ്ലീപ്പര്‍ ബസ് ഇടിച്ചു കയറിയത് കടയിലേക്ക്; ഡ്രൈവര്‍ അടക്കം പത്തുപേര്‍ക്ക് പരുക്ക്

ടൂറിസ്റ്റ് ബസുകൾക്ക് നേരെ അന്യായമായി പിഴ ചുമത്തുകയും അമിതമായി നികുതി ഈടാക്കുകയും ചെയ്യുന്നുവെന്നാണ് വാഹന ഉടമകൾ ആരോപിക്കുന്നത്. നിയമപരമായി അഖിലേന്ത്യ പെർമിറ്റുണ്ടായിട്ടും തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ അന്യായമായ നികുതി ചുമത്തുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടെന്നും ഉടമകൾ പറയുന്നു. ഇത്തരത്തിലുള്ള സാമ്പത്തിക നഷ്ടം സഹിക്കാൻ കഴിയുന്നില്ലെന്നാണ് വാഹന ഉടമകൾ വ്യക്തമാക്കുന്നത്.

Also Read : കല്ലട ബസിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കും; കൊച്ചി അപകടത്തിൽ റിപ്പോർട്ട് ഉടൻ; മരണവേഗത്തിനും മനുഷ്യക്കുരുതിക്കും പൂട്ടിടുമോ

അന്യായമായി പിഴ ചുമത്തുന്നതിനും നികുതി ഈടാക്കുന്നതിനും എതിരെ നടപടി ഉണ്ടാകണമെന്നാണ് വാഹന ഉടമകളുടെ പ്രധാന ആവശ്യം. പണിമുടക്ക് ആരംഭിക്കുന്നതോടെ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ കടുത്ത പ്രതിസന്ധിയിലാകും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്ന് നിരവധി സ്വകാര്യ ബസുകളാണ് അന്യ സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നത്. പ്രധാനമായും ബംഗളൂരുവിലേക്കാൻ ഏറ്റവും കൂടുതൽ സർവീസുകൾ കേരളത്തിൽ നിന്ന് നടക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top