കൂടിയാട്ടം അധ്യാപകന്റെ ലൈംഗികാതിക്രമം; പരാതിയുമായി കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍; പോക്‌സോ കേസ്

കേരള കലാമണ്ഡലത്തിലെ കൂടിയാട്ടം അധ്യാപകനായ ദേശമംഗലം സ്വദേശി കലാമണ്ഡലം കനകകുമാറാണ് സ്വന്തം വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറി എന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്. ഒരു സംഘം വിദ്യാര്‍ത്ഥികളാണ് പരാതി ഉന്നയിച്ചത്. കുട്ടികള്‍ വൈസ് ചാന്‍സലര്‍ക്ക് രേഖാ മൂലം പരാതി നല്‍കി. ഇതോടെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു.
ലൈംഗികാമായി സ്പര്‍ശിക്കുക, മോശമായി സംസാരിക്കുക തുടങ്ങിയ പരാതികളാണ് കുട്ടികള്‍ ഉന്നയിച്ചിരിക്കുന്നത്. നിരന്തരം ആവര്‍ത്തിച്ചപ്പോഴാണ് അധികൃതരെ സമീപിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കൂടാതെ ചെറുതുരുത്തി പോലീസിന് കലാമണ്ഡലം അധികൃതര്‍ വിവരം കൈമാറുകയും ചെയ്തു.
കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് കനകകുമാറിന് എതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പരാതി അധികൃതരുടെ മുന്നില്‍ എത്തി എന്നറിഞ്ഞപ്പോള്‍ തന്നെ പ്രതി കലാമണ്ഡലത്തില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു. ഒളിവിലുള്ള പ്രതിക്കായി പോലീസ് വ്യാപക അന്വേഷണത്തിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here