കോളിങ് ബെൽ അടിച്ചു; കഴുത്തിൽ കത്തി വെച്ച് സ്വർണം കവർന്നു

കണ്ണൂർ അന്നൂരിലെ വയോധികയായ സാവിത്രിയുടെ രണ്ടേകാൽ പവന്റെ സ്വർണ്ണമാണ് കവർന്നത്. പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അന്നൂർ കൊരവയലിൽ രാവിലെ 10.30 നാണ് സംഭവം. 66 വയസ്സുകാരിയായ സാവിത്രി അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെ കോളിങ് ബെൽ കേട്ട് വാതിൽ തുറന്നതിന് പിന്നാലെ മോഷ്ടാവ് വീട്ടിനകത്ത് കടന്നു. ഉടൻ വാതിൽ അടക്കുകയും സാവിത്രിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വായ് മൂടി ബഹളം വെക്കുന്നതും തടഞ്ഞു.
രണ്ടേകാൽ പവൻ തൂക്കം വരുന്ന മാലയും,കമ്മലുമാണ് കവർന്നത്.
കവർച്ചയ്ക്കുശേഷം നീല റെയിൻ കോട്ട് ധരിച്ച മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ സി സി ടി വി ക്യാമറയിൽ നിന്ന് മോഷ്ടാവ് ഓടിപ്പോകുന്ന ദൃശ്യം പോലീസിന് ലഭിച്ചു. എന്നാൽ മോഷ്ടാവിന്റെ മുഖം വ്യക്തമായിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here