നിയമസഭ സമുച്ചയം വിശാലമാക്കുന്നു; വാങ്ങുന്നത് 20 പേരുടെ സ്വകാര്യ ഭൂമി

നിയമസഭ സമുച്ചയത്തിന്റെ വികസനത്തിന് സമീപത്ത് കിടക്കുന്ന 75 സെന്റ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. സാമാജികർക്കുള്ള തമാസ സൗകര്യം ,പാർക്കിംഗ് എന്നിവ കണക്കിലെടുത്താണ് സ്ഥലം ഏറ്റെടുക്കുന്നത്. എം എൽ എ ഹോസ്റ്റലിനും, കൈരളി ചാനലിനും സമീപത്തുള്ളതും നിയമസഭാ മന്ദിരത്തിനു പിന്നിലുമുള്ള സ്ഥലമാണ് ഏറ്റെടുക്കുന്നത്. 20 പേരുടെ പക്കലാണ് ഇപ്പോൾ ഭൂമിയുള്ളത്

പി.ശ്രീരാമകൃഷ്ണൻ സ്പീക്കറായിരിക്കെ 2018ലാണ് ഭൂമി ഏറ്റെടുക്കാൻ തീരുമാനം കൈക്കൊണ്ടത്. രണ്ടാം പിണറായി സർക്കാരിന്റെ തുടക്ക കാലത്ത് പദ്ധതി ഇഴഞ്ഞു നീങ്ങിയെങ്കിലും എ.എൻ.ഷംസീർ സ്പീക്കറായി വന്ന ശേഷം നടപടികൾ വേഗത്തിലാക്കി.

വിശദമായ സർവേക്ക് ശേഷം 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വിജ്ഞാപനം ഇറക്കി തുടർ നടപടികളിലേക്കു നീങ്ങും. എംഎൽഎ മാർക്കായുള്ള ഹോസ്റ്റലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top