ഏഴ് ജില്ലകളിൽ ആവേശക്കൊട്ടിക്കലാശം; ആദ്യഘട്ട വോട്ടെടുപ്പ് 9ന്

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. തിരുവനന്തപുരം, മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിൽ കൊട്ടിക്കലാശത്തിന്റെ തയ്യാറെടുപ്പുകൾ പൂർത്തിയായി. പ്രചാരണത്തിൽ അവസാനഘട്ടം കളറക്കുകയാണ് രാഷ്ട്രീയ കക്ഷികൾ. 20 ദിവസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചാരണത്തിനാണ് തിരശീല വീഴുകയാണ്. ഈ മാസം 9ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ഡിസംബർ 13ന് നടക്കും.

ഇടുക്കി കട്ടപ്പനയിൽ കടകൾക്ക് ഞായറാഴ്ച അവധിയായതിനാൽ എൽഡിഎഫും എൻഡിഎയും കൊട്ടിക്കലാശം ഇന്നലെ വൈകീട്ട് പൂർത്തിയാക്കിയിരുന്നു. യുഡിഎഫ് ഇന്ന് വൈകിട്ട് കൊട്ടികലാശം നടത്തും. തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പതിനൊന്നാം തീയതിയാണ് വോട്ടെടുപ്പ്. ഡിസംബർ 13 ശനിയാഴ്ചയാണ് വോട്ടെണ്ണൽ. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലായാണ് രാഷ്ട്രീയ പാർട്ടികൾ തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top