അവധി ദിനത്തിലും അവധിയില്ലാതെ സത്യപ്രതിജ്ഞ; മേയർ പ്രഖ്യാപനം 26ന്

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ പുരോഗമിക്കുന്നു. സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഔദ്യോഗികമായി ചുമതലയേൽക്കുകയാണ്. ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനാലാണ്, അവധി ദിനമായ ഇന്ന് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്.

Also Read : മേയർ  സ്ഥാനാർത്ഥിയെ സേഫാക്കാൻ സിപിഎം!!! പിടിച്ചെടുക്കാൻ സാധ്യതയുള്ള പഞ്ചായത്തുകളിൽ ബിജെപി ഇറക്കുന്നത് ലക്ഷങ്ങൾ…

സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം പുതിയ ഭരണസമിതിയുടെ ആദ്യ യോഗം ഇന്ന് തന്നെ ചേരും. വരണാധികാരികളുടെ നേതൃത്വത്തിലാണ് സത്യപ്രതിജ്ഞ നടക്കുക. ജില്ലാ പഞ്ചായത്തുകളിൽ കളക്ടർമാരും ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളും സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞ ചെയ്ത അംഗങ്ങളിൽ ഏറ്റവും മുതിർന്ന അംഗമായിരിക്കും ആദ്യ യോഗത്തിൽ അധ്യക്ഷത വഹിക്കുക.

Also Read : മുതലയെ കല്യാണം കഴിച്ച് മേയർ; നാടിന്റെ ഐശ്വര്യം പ്രധാനം

പുതിയ ഭരണസാരഥികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 26ന് മേയർ, മുനിസിപ്പൽ ചെയർമാൻ എന്നിവരെ പ്രഖ്യാപിക്കും. തിരുവനന്തപുരത്തും കൊച്ചിയിലും മേയർ ആരെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഡിസംബർ 27ന് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. അടുത്ത അഞ്ചു വർഷത്തെ വികസന പ്രവർത്തനങ്ങൾക്ക് ഇന്നത്തെ സത്യപ്രതിജ്ഞയോടെ തുടക്കമാവുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top