രണ്ട് ഘട്ടങ്ങളിലായി ഡ്രൈ ഡേ; തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യവിൽപനയ്ക്ക് നിയന്ത്രണം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മദ്യവിൽപന നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. പോളിംഗ് തീയതിക്ക് മൂന്ന് ദിവസം മുമ്പ് മുതലാണ് മദ്യവിൽപനയ്ക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളെ അടിസ്ഥാനമാക്കി ജില്ലകളെ രണ്ടായി തിരിച്ചാണ് ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിട്ടുള്ളത്.

ആദ്യഘട്ട പോളിംഗ് നടക്കുന്ന തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9 വരെയാണ് മദ്യവിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം, ഡിസംബർ 11-ന് പോളിംഗ് നടക്കുന്ന വടക്കൻ ജില്ലകളിൽ ഡിസംബർ 9 മുതൽ 11 വരെയാണ് ഡ്രൈ ഡേ ബാധകമാവുക.

കൂടാതെ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടകം എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരോട്, തിരഞ്ഞെടുപ്പ് നടക്കുന്ന തീയതികളിൽ കേരള അതിർത്തിയുടെ 3 കിലോമീറ്റർ ചുറ്റളവിൽ മദ്യനിരോധനം ഏർപ്പെടുത്തുന്നതിന് കത്ത് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ നടപടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top