തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; വാര്‍ത്താസമ്മേളനം വിളിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍

സംസ്ഥാനത്തെ 1199 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. മട്ടന്നൂര്‍ ഒഴികെയുള്ള സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ എ ഷാജഹാന്‍ ഉച്ചയക്ക് 12 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വാര്‍ഡ് വിഭജനവും സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പും കമ്മിഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

വാര്‍ഡുവിഭജനം പൂര്‍ത്തിയായപ്പോള്‍ ആകെ 23,612 വാര്‍ഡുകളാണ് സംസ്ഥാനത്തുളളത്. ഇതില്‍ കാലാവധി പൂര്‍ത്തിയാകാത്ത മട്ടന്നൂരിലെ 36 വാര്‍ഡുകള്‍ ഒഴിവാക്കി 23,576 ഇടത്താണ് വോട്ടെടുപ്പ് നടക്കേണ്ടത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.മറ്റിടങ്ങളില്‍ മുന്നണി സംവിധാനത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top