എംഡിഎംഎയുമായി ഷുഹൈബ് വധക്കേസ് പ്രതി ഉൾപ്പെടെ ആറുപേർ പിടിയിൽ; അറസ്റ്റിലായവരിൽ സ്ത്രീയും

കണ്ണൂരിൽ എംഡിഎംഎയുമായി പിടിയിലായത് ഷുഹൈബ് വധക്കേസ് പ്രതി ഉൾപ്പെടെ ആറുപേരാണ്. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നുണ്ട്. ഇവരിൽ നിന്ന് 27.82 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. മട്ടന്നൂർ പൊലീസ് ആണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
ചാലോട് മട്ടന്നൂരിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്. ഷുഹൈബ് വധക്കേസ് പ്രതിയായ സഞ്ജയ്, എടയന്നൂർ സ്വദേശി മജ്നാസ്, മുണ്ടേരി സ്വദേശി റജിന, തയ്യിൽ സ്വദേശി റനീസ്, കോയ്യോട് സ്വദേശി പൊലീസ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
വിൽപ്പനക്കായാണ് എംഡിഎംഎ എത്തിച്ചത്. ഇവരിൽ നിന്ന് ഒരു ലക്ഷം രൂപയും ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു. ഇവരുമായി ബന്ധമുള്ള ചിലരെ പറ്റിയുള്ള അന്വേഷണം പൊലീസ് നടത്തിവരികയാണ്. ഇവരുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.
ഷുഹൈബ് വധക്കേസിലെ ആറാം പ്രതിയാണ് സഞ്ജയ്. ഇവരെ ചോദ്യം ചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കും. സംഭവമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് പൊലീസിൻറെ തീരുമാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here