ജോലിക്കായി നാട് വിട്ടവർ തിരികെയെത്തുന്നു; മടങ്ങുന്നവരിൽ ഏറെയും വിദേശത്ത് നിന്ന്

ജോലിക്കായി കേരളം വിട്ട് ഇതര സംസ്ഥാങ്ങളിലേക്കും വിദേശത്തേക്കും പലായനം ചെയ്തവർ തിരികെ എത്തുന്നതായി പഠനറിപ്പോർട്ട്. ലിങ്ക്ഡ്ഇൻ ടാലന്‍റ് ഇൻസൈറ്റ്സ് തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണക്ക്. കേരള ഡെവലപ്മെന്‍റ് ആന്‍റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ–ഡിസ്‌ക്‌) സംഘടിപ്പിച്ച സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.

Also Read : ക്രൈംബ്രാഞ്ച് കണ്ടെത്താത്ത പരാതിക്കാരിയെ നേരിൽകണ്ടെന്ന് വെളിപ്പെടുത്തി ജേണലിസ്റ്റ്; മാങ്കൂട്ടത്തിലിന് കുരുക്കായേക്കും

ഐടി, ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം എന്നീ ജോലികളിലുള്ളവരാണ് തിരികെ എത്തുന്നത്. യുഎഇ, സൗദി അറേബ്യ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു കേരളത്തിലേക്ക് എത്തിയ പ്രൊഫഷണലുകൾ 15,000 ത്തോളമാണ്. ഇതിൽ 9,800 പേർ യുഎഇയിൽ നിന്നാണ്. കർണാടകയിൽ നിന്ന് എത്തിയത് 7,700 പേർ. തമിഴ്നാട് 4,900, മഹാരാഷ്ട്ര 2,400, തെലങ്കാന 1,000, ഹരിയാന 800 എന്നിങ്ങനെയാണ് കണക്ക്.

Also Read :ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സിപിഎമ്മുകാർക്ക് സംരക്ഷണം!!! ഇൻസ്റ്റഗ്രാമിൽ വെല്ലുവിളിച്ച് പ്രധാന പ്രതി

ജോലിയിലെ സ്ഥിരത, കുടുംബവുമായി അടുത്തു കഴിയാനുള്ള സൗകര്യം, മികച്ച ജോലി-ജീവിത സന്തുലനം, കുറഞ്ഞ സമ്മർദം തുടങ്ങിയവാണ് കേരളം വിട്ടുപോയ പ്രൊഫഷണലുകൾ പലരും തിരിച്ചുവരുന്നതിന്‍റെ പ്രധാന കാരണങ്ങളായി റിപ്പോർട്ടിലെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top